KeralaLatest NewsNews

എൻഡോസൾഫാൻ: ‘സ്നേഹസാന്ത്വന’ത്തിന് 16.05 കോടി അനുവദിച്ചതായി മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സഹായ പദ്ധതിയായ ‘സ്നേഹസാന്ത്വന’ത്തിന് 16.05 കോടി രൂപ അനുവദിച്ചു. ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആർ ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ഹോണർ 90 സ്മാർട്ട്ഫോണുകൾ ഇനി ഓഫ്‌ലൈനായും വാങ്ങാം! ആദ്യമെത്തിയത് ഈ സ്റ്റോറുകളിൽ

‘സ്നേഹസാന്ത്വനം’ പദ്ധതിക്കു വേണ്ടി 2023-24 സാമ്പത്തിക വർഷം ബജറ്റിൽ വകയിരുത്തിയ 17 കോടി രൂപയിൽ നിന്നാണ് 16.05 കോടി രൂപ അനുവദിച്ച് ഭരണാനുമതി നൽകിയത്. കേരള സാമൂഹ്യസുരക്ഷാ മിഷന്റെ ‘സ്നേഹസാന്ത്വനം’ ശീർഷകത്തിലാണ് തുക അനുവദിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Read Also: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് പ്രത്യേക കേന്ദ്രം തുടങ്ങാൻ സർക്കാരിന് ശുപാർശ നൽകും: ബാലാവകാശ കമ്മിഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button