KollamKeralaNattuvarthaLatest NewsNews

ഗാസ കഴിഞ്ഞാൽ ഹമാസ്​ ഭരിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ്​ കേരളം: രൂക്ഷവിമർശനവുമായി പികെ കൃഷ്ണദാസ്

കൊല്ലം: ഗാസ കഴിഞ്ഞാൽ ഹമാസ്​ ഭരിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ്​ കേരളമെന്ന്​ ബിജെപി ദേശീയ നിർവാഹക സമിതിയംഗം പികെ കൃഷ്ണദാസ്​. ഹമാസും പിണറായിയും ചങ്ങാതിമാരാണെന്നും ഹമാസിന്​ ഇത്രയും പിന്തുണ നൽകുന്ന സർക്കാർ ലോകത്ത്​ വേറെയുണ്ടാകില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. തീവ്രവാദ-ഭീകരവാദ പ്രവർത്തനങ്ങൾ ​കേരളത്തിൽ നിയമവിധേയമായിരിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ഹമാസ്​, ഐഎസ്​, പിഎഫ്​ഐ പോലുള്ള സംഘടനകൾക്കെതിരെ പറയുകയോ സമൂഹമാധ്യമത്തിൽ പോസ്റ്റിടുകയോ ചെയ്​താൽ പൊലീസ്​ വീട്ടിലെത്തും. കേന്ദ്രമന്ത്രി രാജീവ്​ ചന്ദ്രശേഖറിനെതിരെ കേ​സെടുത്തത്​ ഇതിന്‍റെ ഭാഗമാണ്​. എന്നാൽ, തീവ്രവാദ-ഭീകരവാദ പ്രവർത്തനങ്ങൾ ​കേരളത്തിൽ നിയമവിധേയമായിരിക്കുന്നു. കള്ളക്കേസു​കളെ നിയമപരമായും രാഷ്ട്രീയമായും ബിജെപി നേരിടും,’ പികെ കൃഷ്ണദാസ് വ്യക്തമാക്കി

ഗംഭീര വിലക്കിഴിവിൽ സാംസംഗ് ഗാലക്സി എസ്22 അൾട്ര! ഓഫറുകൾ മിസ് ചെയ്യാതിരിക്കാൻ ഇക്കാര്യങ്ങൾ അറിയൂ
മലപ്പുറത്ത്​ സോളിഡാരിറ്റി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യറാലിയിൽ ഹമാസ്​ നേതാവ് ഓൺലൈനായി പ​ങ്കെടുത്ത സംഭവത്തിൽ ജമാഅത്തെ ഇസ്​ലാമിക്കും സോളിഡാരിറ്റിക്കും എതിരെ കേസെടുക്കാൻ പിണറായി തയാറുണ്ടോ? ​തയാറല്ലെങ്കിൽ അതിനെക്കുറിച്ച്​ പൊതുസമൂഹത്തിൽ വിശദീകരിക്കാൻ മുഖ്യമന്ത്രി തയാറാകണം. സംസ്ഥാന സർക്കാർ സമീപനത്തിനെതിരെ സ്വീകരിക്കേണ്ട തുടർനടപടികൾ നവംബർ നാലിന്​ ചേർത്തലയിൽ നടക്കുന്ന എൻഡിഎ ശിൽപശാല ചർച്ച ​ചെയ്യുമെന്നും കൃഷ്ണദാസ്​ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button