Latest NewsNewsIndiaInternational

‘ഗാസയിലെ താലിബാൻ മാനസികാവസ്ഥയെ തകർത്തു’: ഇസ്രായേലിനെ പ്രശംസിച്ച് യോഗി ആദിത്യനാഥ്

ജയ്‌പൂർ: ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ പ്രശംസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇസ്രയേൽ ഗാസയിലെ താലിബാനി മാനസികാവസ്ഥയെ തകർക്കുകയാണെന്ന് യോഗി ചൂണ്ടിക്കാട്ടി. ഹനുമാന്റെ ഗദയ്ക്ക് മാത്രമേ താലിബാനെ ഉന്മൂലനം ചെയ്യാൻ കഴിയൂ എന്നും യോഗി പറഞ്ഞു.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ്‌ യോഗി ആദിത്യനാഥ് ഇസ്രായേൽ-ഹമാസ് യുദ്ധം പരാമർശിച്ചത്.

അവള്‍ മകളെ ഉപേക്ഷിച്ച്‌ സ്വന്തം കാര്യം നോക്കി പോയവള്‍ അല്ല: രഞ്ജുഷയെക്കുറിച്ച് സൂര്യ

‘ഗാസയിലെ താലിബാനി മാനസികാവസ്ഥയെ ഇസ്രയേൽ എങ്ങനെ തകർക്കുന്നുവെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. അവരുടെ ലക്ഷ്യങ്ങൾ പൂർത്തിയായെന്ന് ഉറപ്പാക്കാൻ അവർ ശരിയായ നടപടികൾ സ്വീകരിക്കുന്നു,’ ഗാസയിലെ ഇസ്രയേൽ ആക്രമണത്തെ സൂചിപ്പിച്ചുകൊണ്ട് യോഗി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button