ThiruvananthapuramKeralaNattuvarthaLatest NewsNews

134.75 ലിറ്റർ വിദേശമദ്യവുമായി ഒരാൾ പിടിയിൽ

ഞാ​ണ്ടൂ​ർ​ക്കോ​ണം വ​ട്ട​ക്ക​രി​ക്ക​കം ശ്രീ​ഭ​ദ്ര വീ​ട്ടി​ൽ ബാ​ല​ച​ന്ദ്ര​ൻ​നാ​യ​ർ എ​ന്ന ച​ന്ദു​(52)വി​ന്‍റെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ദ്യ​ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്

പോ​ത്ത​ൻ​കോ​ട്: തി​രു​വ​ന​ന്ത​പു​രം ഞാ​ണ്ടൂ​ർ​കോ​ണ​ത്ത് ഡ്രൈ​ഡേ ക​ച്ച​വ​ട​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന വി​ദേ​ശ​മ​ദ്യ ശേ​ഖ​രവുമായി ഒരാൾ പിടിയിൽ. ഞാ​ണ്ടൂ​ർ​ക്കോ​ണം വ​ട്ട​ക്ക​രി​ക്ക​കം ശ്രീ​ഭ​ദ്ര വീ​ട്ടി​ൽ ബാ​ല​ച​ന്ദ്ര​ൻ​നാ​യ​ർ എ​ന്ന ച​ന്ദു​(52)വി​ന്‍റെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ദ്യ​ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്.

ആ​ഡം​ബ​ര വീ​ട്ടി​ലെ ര​ഹ​സ്യ അ​റ​ക​ളി​ലാ​ണ് മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. 200 കു​പ്പി​ക​ളി​ലാ​യി സൂ​ക്ഷി​ച്ച 134.75 ലി​റ്റ​ർ മ​ദ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​തി​ൽ 13 ഇ​നം ബ്രാ​ൻ​ഡു​ക​ളി​ലെ മ​ദ്യ​മു​ണ്ട്. റെ​യ്ഡ് ന​ട​ക്കു​ന്ന സ​മ​യ​ത്തും ധാ​രാ​ളം പേ​ർ മ​ദ്യം വാ​ങ്ങാ​ൻ വ​ന്നു.

Read Also : ബില്ലുകൾ കാലങ്ങളോളം പിടിച്ചുവെയ്ക്കുന്നത് ജനാധിപത്യ വിരുദ്ധം: ഗവർണർക്കെതിരെ വിമർശനവുമായി മന്ത്രി പി രാജീവ്

ചി​ല്ല​റ വി​ൽ​പ​ന​യി​ൽ ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ ല​ഭി​ക്കു​മെ​ന്ന്​ ച​ന്ദു പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. പോ​ത്ത​ൻ​കോ​ട് ബി​വ​റേ​ജ​സ് ഔ​ട്ട്​​ലെ​റ്റ് പൂ​ട്ടി​യ​ശേ​ഷം പ്ര​ദേ​ശ​ത്ത് അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന വ്യാ​പ​ക​മാ​യി​രു​ന്നു.

ന​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി വി.​ടി. രാ​സി​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡാ​ൻ​സ​ഫ് സ​ഗോ​ക് ടീ​മും പോ​ത്ത​ൻ​കോ​ട് പൊ​ലീ​സും ചേ​ർ​ന്നാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. പോ​ത്ത​ൻ​കോ​ട് എ​സ്.​ഐ രാ​ജീ​വ്‌, ഡാ​ൻ​സ​ഫ് എ​സ്.​ഐ ഷി​ബു, എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button