Latest NewsNewsBusiness

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് പ്രത്യേക ടൂർ സർവീസ് ഒരുക്കി ഇന്ത്യൻ റെയിൽവേ! അത്യുഗ്രൻ പാക്കേജിനെ കുറിച്ച് അറിയൂ

15 ദിവസം നീളുന്ന യാത്രയിലൂടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രധാന സ്ഥലങ്ങൾ സന്ദർശിക്കാനാകും

ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ അടുത്തറിയാൻ പ്രത്യേക സർവീസുമായി ഇന്ത്യൻ റെയിൽവേ എത്തുന്നു. ഐആർസിടിസി ലിമിറ്റഡുമായി സഹകരിച്ച് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കുളള ടൂർ സർവീസിനാണ് റെയിൽവേ തുടക്കമിടുന്നത്. നവംബർ 16ന് ഡൽഹി സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് യാത്ര ആരംഭിക്കുക. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഭാരത് ഗൗരവ് ഡീലക്സ് എസി ടൂറിസ്റ്റ് ട്രെയിനാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നത്.

15 ദിവസം നീളുന്ന യാത്രയിലൂടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രധാന സ്ഥലങ്ങൾ സന്ദർശിക്കാനാകും. അസമിലെ ഗുവാഹത്തി, ശിവ സാഗർ, ജോർഹട്ട്, കാസിരംഗ എന്നിവിടങ്ങളിലൂടെയും, ത്രിപുരയിലെ അഗർത്തല, ഉദയ്പൂർ, നാഗാലാൻഡിലെ ദിമാപൂർ, കൊഹിമ, മേഘാലയിലെ ഷില്ലോംഗ്, അഗർത്തലയിലെ ചിറാപുഞ്ചി എന്നിവിടങ്ങളിലൂടെയും ട്രെയിൻ കടന്നുപോകുന്നതാണ്.

Also Read: ഉൽപ്പന്നങ്ങൾക്ക് വീണ്ടും വമ്പൻ കിഴിവ്! ഫ്ലിപ്കാർട്ടിലെ ദീപാവലി സെയിലിന് ഇന്ന് കൊടിയേറി

ഭാരത് ഗൗരവ് ഡീലക്സ് എസി ട്രെയിനിൽ 2 റെസ്റ്റോറന്റുകൾ, കിച്ചൻ, ശുചിമുറികൾ, മിനി ലൈബ്രറികൾ തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സിസിടിവി ഉൾപ്പെടെയുള്ള പ്രത്യേക സുരക്ഷാക്രമീകരണങ്ങളും ട്രെയിനിൽ സജ്ജീകരിച്ചിട്ടുണ്ട്. എസി-1, എസി-2, എസി-3 എന്നിങ്ങനെയാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. നിരക്കുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി ഐആർസിടിസി ടൂറിസത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button