ബ്രഹ്മോസ് മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഇന്ത്യൻ നാവികസേന. ബംഗാൾ ഉൾക്കടലിൽ വച്ചാണ് പരീക്ഷണം നടത്തിയത്. യുദ്ധക്കപ്പലിൽ നിന്ന് വിക്ഷേപിച്ച മിസൈൽ വിജയം കൈവരിച്ചതായി ഇന്ത്യൻ നാവികസേന അറിയിച്ചു. അടുത്തിടെ ഇന്ത്യൻ വ്യോമസേനയും ബ്രഹ്മോസ് മിസൈലുമായി ബന്ധപ്പെട്ട പരീക്ഷണം നടത്തിയിരുന്നു. മിസൈലിന്റെ പരിധി വർദ്ധിപ്പിക്കുന്നതിനുള്ള പരീക്ഷണമാണ് വ്യോമസേനയുടെ നേതൃത്വത്തിൽ നടത്തിയത്.
ബ്രഹ്മോസിന്റെ എക്സ്റ്റൻഡഡ് റേഞ്ച് പതിപ്പാണ് വിക്ഷേപിച്ചിരിക്കുന്നത്. മുൻപുണ്ടായിരുന്നതിനെക്കാൾ കൂടുതൽ ദൂരം കീഴടക്കാൻ സാധിച്ചിട്ടുണ്ട്. മിസൈലിനെ ഇആർ റേഞ്ച് വേരിയന്റിന് സൂപ്പർ സോണിക്ക് വേഗതയിൽ ആക്രമണം നടത്താൻ കഴിയുമെന്നതാണ് പ്രധാന പ്രത്യേകത. 400 കിലോമീറ്റർ മുതൽ 500 കിലോമീറ്റർ വരെ പരിധിയിൽ കരയിലും കടലിലും ആക്രമണം നടത്താൻ ഇവയ്ക്ക് സാധിക്കുന്നതാണ്. ബ്രഹ്മോസ് മിസൈലിന്റെ ടെസ്റ്റ് ഫയർ ചിത്രം നാവികസേന പുറത്തുവിട്ടിട്ടുണ്ട്.
Also Read: വില ഉയർന്നിട്ടും സ്വർണത്തിന് ആവശ്യക്കാർ ഏറെ! രണ്ടാം പാദത്തിലും കരുത്താർജ്ജിച്ച് സ്വർണവിപണി
Post Your Comments