Latest NewsKeralaNews

തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു

തൃശൂർ: ഒല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു. ബസിൽ നിന്നും തീയും പുകയും ഉയർന്നതിനെ തുടർന്ന് നാട്ടുകാർ പരിഭ്രാന്തിയിലായി. ബസിന് തൊട്ടുപുറകിലുണ്ടായിരുന്ന ഫയർഫോഴ്സ് സംഘം ഉടൻ തന്നെ ബസ് തടഞ്ഞുനിർത്തി തീ അണച്ചു. ബസിന്റെ പുറകിലെ ടയറിന്റെ ഭാഗത്ത് നിന്നാണ് തീയും പുകയും ഉയർന്നത്. വീലിനുള്ളിലെ ഓയിലിന് തിപിടിച്ചതാണ് തീയും പുകയും ഉയരാൻ കാരണമായത്. പരിഭ്രാന്തരായ യാത്രക്കാർ മറ്റ് ബസുകളിൽ കയറി യഥാര്ത തുടർന്നു. ആർക്കും പരിക്കുകളില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button