Latest NewsNewsIndia

ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കും: പ്രിയങ്ക് ഖാര്‍ഗെ

ബെംഗളൂരു: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി ഐടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. മുഖ്യമന്ത്രിയാകുന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനായ പ്രിയങ്ക് ഖാര്‍ഗെ തിങ്കളാഴ്ച ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

കർണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ നിരാശരായ ചില ബിജെപി നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് 1,000 കോടി രൂപ ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം. ബിജെപി സംഘം നാല് കോണ്‍ഗ്രസ് എംഎല്‍എമാരെ സമീപിച്ച് 50 കോടി രൂപ വീതം പണവും ബിജെപിയിലേക്ക് മാറിയാല്‍ മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തുവെന്ന മാണ്ഡ്യയിലെ കോണ്‍ഗ്രസ് എംഎല്‍എ രവികുമാര്‍ ഗനിഗയുടെ ആരോപണം അടിസ്ഥാനമാക്കിയായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം.

ഗാസ നഗരം വളഞ്ഞ് ഇസ്രയേല്‍, ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ത്തു: പൊലിഞ്ഞത് 9000 ജീവന്‍

അതേസമയം, കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് താൻ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഭരണത്തിന്റെ രണ്ടര വര്‍ഷത്തിന് ശേഷം നേതൃമാറ്റമുണ്ടായേക്കാമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനുള്ളിൽ ഊഹാപോഹങ്ങൾ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് സിദ്ധരാമയ്യ വിശദീകരണവുമായി രംഗത്ത് വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button