KottayamLatest NewsKeralaNattuvarthaNews

വീ​ട്ട​മ്മ​യെ​യും മ​ക​നെ​യും വീ​ട്ടി​ല്‍ക്ക​യ​റി ആ​ക്ര​മി​ച്ചു: രണ്ടുപേർ പിടിയിൽ

വാ​ഴൂ​ര്‍ നെ​ടു​മാ​വ് പു​തി​യ കോ​ള​നി താ​ളി​യാ​നി​ല്‍ അ​നീ​ഷ് (34), പാ​മ്പാ​ടി ല​ങ്ക​പ​ടി കു​മ്പ​ഴ​ശേ​രി​ല്‍ നി​തി​ന്‍ച​ന്ദ്ര​ന്‍ (34) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

പ​ള്ളി​ക്ക​ത്തോ​ട്: വീ​ട്ട​മ്മ​യെ​യും മ​ക​നെ​യും വീ​ട്ടി​ല്‍ക്ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​ർ പൊലീ​സ് പിടിയിൽ. വാ​ഴൂ​ര്‍ നെ​ടു​മാ​വ് പു​തി​യ കോ​ള​നി താ​ളി​യാ​നി​ല്‍ അ​നീ​ഷ് (34), പാ​മ്പാ​ടി ല​ങ്ക​പ​ടി കു​മ്പ​ഴ​ശേ​രി​ല്‍ നി​തി​ന്‍ച​ന്ദ്ര​ന്‍ (34) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. പ​ള്ളി​ക്ക​ത്തോ​ട് പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : സംസ്ഥാനത്ത് ഇനി മുതല്‍ എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് കൂടും : വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഇ​രു​വ​രും ചേ​ര്‍ന്ന് വാ​ഴൂ​ര്‍ നെ​ടു​മാ​വ് പു​തി​യ കോ​ള​നി ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി വീ​ട്ട​മ്മ​യെ​യും മ​ക​നെ​യും അ​സ​ഭ്യം പ​റ​യു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. വീ​ട്ട​മ്മ​യു​ടെ മ​ക​നോ​ടു​ള്ള മു​ന്‍ വൈ​രാ​ഗ്യ​ത്തി​ന്‍റെ തു​ട​ര്‍ച്ച​യാ​യാ​ണ് ആ​ക്ര​മ​ണം നടന്നത്.

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ പ​ള്ളി​ക്ക​ത്തോ​ട് പൊലീ​സ് കേ​സെ​ടു​ത്ത് ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button