KeralaLatest NewsNews

സംസ്ഥാനത്ത് പ്രവചനാതീതമായ അതിശക്തമായ മഴ, തീവ്ര ഇടിമിന്നല്‍: മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 9 ജില്ലകളില്‍ യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. വെള്ളിയാഴ്ച മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ടുള്ളത്. ഇടുക്കിയില്‍ അടുത്ത മൂന്ന് ദിവസം ഓറഞ്ച് അലര്‍ട്ടാണ്. അതിശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കോട്ടയം, കാസര്‍കോട് ഒഴികെയുളള മറ്റ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്.

Read Also: വി​ൽ​പ്പ​ന​യ്ക്കെ​ത്തി​ച്ച അ​ര കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി യുവാവ് എക്സൈസ് പിടിയിൽ

നാളെ ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലര്‍ട്ടാണ്. മറ്റന്നാള്‍ ഇടുക്കിയിലും എറണാകുളത്തും പത്തനംതിട്ടയിലും ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്കേര്‍പ്പെടുത്തിയില്ലെങ്കിലും ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button