ErnakulamKeralaNattuvarthaLatest NewsNews

മുനമ്പത്ത് ബോട്ടപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു

കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആണ് മരിച്ചത്

കൊച്ചി: എറണാകുളം മുനമ്പത്ത് ബോട്ടപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആണ് മരിച്ചത്.

Read Also : മോദി സര്‍ക്കാരിന് എതിരെ ജനവികാരം ശക്തം, കോണ്‍ഗ്രസിന് 5 സംസ്ഥാനങ്ങളില്‍ സര്‍ക്കാരുണ്ടാകും: കെ.സി വേണുഗോപാല്‍

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മുനമ്പത്ത് നിന്ന് 28 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. നൗറിൻമോൾ എന്ന ബോട്ടും സിൽവർസ്റ്റർ എന്ന ചെറുവള്ളവും കൂട്ടിയിടിക്കുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന എട്ട് പേരും വള്ളം തകർന്ന് കടലിലേക്ക് വീണു. വള്ളത്തിലുണ്ടായിരുന്ന ആളാണ് ജോസ്.

Read Also : പ്രസവം, ശിശു സംരക്ഷണം ദത്തെടുക്കല്‍: വനിതാ സൈനികര്‍ക്ക് ഉദ്യോഗസ്ഥരുടേതിന് സമാനമായ ആനുകൂല്യങ്ങള്‍ ഉറപ്പാക്കി കേന്ദ്രം

പരിക്കേറ്റവർ പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ജോസിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button