ThiruvananthapuramKeralaNattuvarthaLatest NewsNews

യു​വാ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ക​വ​ര്‍​ന്നു: രണ്ടുപേർ പിടിയിൽ

ചാ​ല ഫ്ര​ണ്ട്‌​സ് ന​ഗ​ര്‍ സ്വ​ദേ​ശി മു​ജീ​ബ് റ​ഹ്‌​മാ​ന്‍ (49), മാ​ധ​വ​പു​രം ആ​ബി​ദ മ​ന്‍​സി​ലി​ല്‍ ഷം​നാ​ദ്(43) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

പേ​രൂ​ര്‍​ക്ക​ട: ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ രണ്ടുപേർ അറസ്റ്റിൽ. ചാ​ല ഫ്ര​ണ്ട്‌​സ് ന​ഗ​ര്‍ സ്വ​ദേ​ശി മു​ജീ​ബ് റ​ഹ്‌​മാ​ന്‍ (49), മാ​ധ​വ​പു​രം ആ​ബി​ദ മ​ന്‍​സി​ലി​ല്‍ ഷം​നാ​ദ്(43) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഫോ​ര്‍​ട്ട് പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : ക്ഷേത്രങ്ങളിൽ വെടിക്കെട്ട് പൂർണമായി ഒഴിവാക്കാനാകില്ല; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ദേവസ്വം മന്ത്രി 

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ചാ​ല ഭാ​വ​തി കോ​വി​ല്‍ റോ​ഡി​ന​ടു​ത്തു​ള്ള ജി​എം​എ കെ​ട്ടി​ട​ത്തി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന മു​ഹ​മ്മ​ദ് ജാ​വി​ദാ​ണ് പ്ര​തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.

ഇ​യാ​ളി​ല്‍ നി​ന്ന് 50,000 രൂ​പ​യാ​ണ് പ്ര​തി​ക​ള്‍ ക​വ​ര്‍​ന്ന​ത്. മെ​ഡി​ക്ക​ല്‍​കോ​ള​ജ് സ്റ്റേ​ഷ​നി​ലും ഇ​വ​ര്‍​ക്കെ​തി​രേ സ​മാ​ന​രീ​തി​യി​ൽ കേ​സു​ക​ളു​ണ്ട്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button