KeralaLatest NewsNews

അഴിമതി പൂർണ്ണമായും ഇല്ലാതാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം: മുഖ്യമന്ത്രി

തിരുവനന്തപുരം: അഴിമതി പൂർണ്ണമായും ഇല്ലാതാക്കുകയാണ് എൽഡിഎഫ് സർക്കാരിൻറെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന് വലിയ പങ്കാണ് സംസ്ഥാന വിജിലൻസ് വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: പ്രവാചക വൈദ്യ കോഴ്‌സിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്: സുപ്രീം കോടതിയുടെ വ്യാജ രേഖകള്‍ ചമഞ്ഞായിരുന്നു തട്ടിപ്പ്

അഴിമതി കാണിക്കുന്നവർക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. അഴിമതിക്ക് കാരണമായ അവസരങ്ങൾ ഇല്ലാതാക്കണം. ഇതിനായാണ് ഓൺലൈൻ സേവനങ്ങൾ. എന്നാൽ അതിലും ചില പഴുതുകൾ ഉണ്ടായേക്കാം. വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും കൃത്യമായി നടക്കുന്നതും പ്രധാനമാണ്. വിജിലൻസ് ആ ഭാഗങ്ങളും ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥ സംവിധാനത്തിൽ ഫയലുകൾ വേഗത്തിൽ പൂർത്തിയാക്കണം. അതിൽ കാലതാമസം വരുത്തന്നവരെ കണ്ടെത്തി നടപടി ഉറപ്പാക്കണം. അഴിമതിക്ക് വിരുത് കാട്ടുന്ന ഒറ്റപ്പെട്ട ഉദ്യോഗസ്ഥരുണ്ട്. അത്തരക്കാർക്കെതിരെ നടപടി എടുക്കുന്നുമുണ്ട്. അഴിമതിയിൽ ചെറുതോ വലുതോ എന്നില്ല, അഴിമതി ഇല്ലാതാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: പ്രസവം, ശിശു സംരക്ഷണം ദത്തെടുക്കല്‍: വനിതാ സൈനികര്‍ക്ക് ഉദ്യോഗസ്ഥരുടേതിന് സമാനമായ ആനുകൂല്യങ്ങള്‍ ഉറപ്പാക്കി കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button