Latest NewsKeralaNews

തെക്കൻ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടു: സംസ്ഥാനത്ത് ഇന്നും മഴ കനക്കും

ഇടിമിന്നലോടുകൂടിയ മഴ അനുഭവപ്പെടുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകൾക്ക് ഇന്ന് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ആലപ്പുഴ, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നിലവിൽ, തെക്കൻ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിനെ തുടർന്ന് ബംഗാൾ ഉൾക്കടലിൽ നിന്നും അതിശക്തമായ കാറ്റാണ് വീശുന്നത്. ഇതിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് തുലാവർഷം ശക്തമായിട്ടുള്ളത്.

ഇടിമിന്നലോടുകൂടിയ മഴ അനുഭവപ്പെടുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. മധ്യ ജില്ലകളിൽ ഇന്നലെ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. എറണാകുളം ജില്ലയുടെ വിവിധ മേഖലകളിൽ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കാലടി, അങ്കമാലി എന്നിവിടങ്ങളിലെ റോഡുകൾ വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലായിരുന്നു. കാലടി-മലയാറ്റൂർ പാതയിൽ അതിരൂക്ഷമായ വെള്ളക്കെട്ടാണ് ഉണ്ടായത്. ഇന്നലെ മുതൽ നാല് ദിവസത്തേക്ക് എറണാകുളം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മഴ ഇനിയും തുടരാൻ സാധ്യതയുണ്ട്.

Also Read: തുർക്കിയിൽ ഇരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്ന ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുടെ വീട് തകര്‍ത്ത് ഇസ്രായേൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button