Latest NewsNewsBusiness

ഡിജിറ്റൽ റുപ്പി ആപ്പിൽ ഇനി ക്യുആർ കോഡ് സ്കാൻ ചെയ്തും പണമടയ്ക്കാം, പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

കച്ചവടക്കാർക്ക് ഓൺ ബോർഡിംഗ് പ്രക്രിയകൾ ഇല്ലാതെ തന്നെ ഡിജിറ്റൽ റുപ്പി പണമടയ്ക്കലുകൾ സ്വീകരിക്കാനും ഇതിലൂടെ സാധിക്കും

ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ നിരവധി തരത്തിലുള്ള ബാങ്കിംഗ് സേവനങ്ങൾ അവതരിപ്പിക്കുന്ന രാജ്യത്തെ സ്വകാര്യ മേഖല ബാങ്കാണ് ഐസിഐസിഐ ബാങ്ക്. ഇത്തവണ ഉപഭോക്താക്കൾക്കായി ഡിജിറ്റൽ റുപ്പി ആപ്പ് ഉപയോഗിച്ച് മർച്ചന്റ് ക്യുആർ കോഡ് സ്കാൻ ചെയ്ത് പണമടയ്ക്കുന്ന സംവിധാനമാണ് ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. ‘ഡിജിറ്റൽ റുപ്പി ബൈ ഐസിഐസിഐ ബാങ്ക്’ എന്ന പേരിലുള്ള ഈ ആപ്പ് യുപിഐ ഇന്റർ ഓപ്പറബിൾ ആക്കിയാണ് പുതിയ രീതിയിലുള്ള പണമിടപാട് സാധ്യമാക്കിയിട്ടുള്ളത്.

80 നഗരങ്ങളിലുള്ള ദശലക്ഷണത്തിന് ഉപഭോക്താക്കൾക്ക് ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. നിലവിൽ, കച്ചവട സ്ഥാപനങ്ങളിൽ ഉള്ള യുപിഐ ക്യുആർ കോഡ് സ്കാൻ ചെയ്ത് ഡിജിറ്റൽ റുപ്പി ആപ്പ് വഴി പണം നൽകാൻ കഴിയുമെന്നതാണ് പ്രത്യേകത. കൂടാതെ, കച്ചവടക്കാർക്ക് ഓൺ ബോർഡിംഗ് പ്രക്രിയകൾ ഇല്ലാതെ തന്നെ ഡിജിറ്റൽ റുപ്പി പണമടയ്ക്കലുകൾ സ്വീകരിക്കാനും ഇതിലൂടെ സാധിക്കും.

Also Read: ആകെയുള്ളത് സര്‍ക്കാര്‍ പതിച്ചു നല്‍കിയ 3 സെന്റ് ഭൂമി, മകളുടെ കല്യാണത്തിനെടുത്ത ലോണ്‍ അടവ് മുടങ്ങി: ജപ്തി ഭീഷണി

shortlink

Related Articles

Post Your Comments

Related Articles


Back to top button