ThiruvananthapuramLatest NewsKeralaNattuvarthaNews

ഓട്ടോയിൽ സഞ്ചരിക്കവെ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു: പ്രതി അറസ്റ്റിൽ

പ്രതി മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ പ്രതി മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Read Also : പ്രസവം, ശിശു സംരക്ഷണം ദത്തെടുക്കല്‍: വനിതാ സൈനികര്‍ക്ക് ഉദ്യോഗസ്ഥരുടേതിന് സമാനമായ ആനുകൂല്യങ്ങള്‍ ഉറപ്പാക്കി കേന്ദ്രം

വെള്ളിയാഴ്ച രാത്രി 11 മണിക്കായിരുന്നു സംഭവം. പരിചയമുള്ള ഓട്ടോ എന്ന നിലക്കാണ് വീട്ടിലേക്ക് പോകാൻ യുവതി ഇയാളെ വിളിച്ചത്. അട്ടക്കുളങ്ങരയിൽ നിന്ന് വീട്ടിലേക്ക് പോവാൻ ഓട്ടോ വിളിച്ച യുവതിയെയാണ് ഓട്ടോ ഡ്രൈവർ ബലാത്സംഗം ചെയ്തത്. ആളൊഴിഞ്ഞ സ്‍ഥലത്ത് ഓട്ടോ നിർത്തി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. യുവതി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇവർക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Read Also : മാനവീയം വീഥിയില്‍ കടുത്ത നിയന്ത്രണം, രാത്രി 12ന് ശേഷം ഉച്ചഭാഷിണി നിരോധനം ഏര്‍പ്പെടുത്തി പൊലീസ്

പ്രതിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പോർട്ട് പൊലീസ് കേസെടുത്തു. പോക്സോ ഉൾപ്പെടെ ഒമ്പത് കേസുകളിൽ പ്രതിയാണ് ജിജാസെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button