Latest NewsNewsIndia

അറസ്റ്റ് ചെയ്താൽ അരവിന്ദ് കെജ്‌രിവാൾ ഡൽഹി സർക്കാരിനെ ജയിലിൽ നിന്ന് നയിക്കും: എഎപി

ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് നൽകിയതിന് പിന്നാലെ എഎപി എംഎൽഎമാരുടെ യോഗം വിളിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹി മദ്യനയ കേസിൽ ഇ.ഡി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുമോ എന്ന ആശങ്ക പാർട്ടിക്കിടയിൽ ഉണ്ട്. അതാണ് അപ്രതീക്ഷിത യോഗത്തിന് പിന്നിൽ. വരും ദിവസങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ടാൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഡൽഹി സർക്കാരിനെ ജയിലിൽ നിന്ന് നയിക്കുമെന്ന് ഡൽഹി മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജും പറഞ്ഞു.

ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിളിപ്പിച്ചതിന് പിന്നാലെ, കെജ്‌രിവാളിനെ ജയിലിലടക്കാനുള്ള മോദി സർക്കാരിന്റെ ഗൂഢാലോചനയാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. ആം ആദ്മി പാർട്ടി (എഎപി) എംഎൽഎമാരും കെജ്‌രിവാളും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അതിഷി.

തെരഞ്ഞെടുപ്പിൽ തോൽപിക്കാനാകില്ലെന്ന് മനസ്സിലാക്കിയതോടെ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാനാണ് കേന്ദ്രസർക്കാർ നീക്കമെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചു. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിലെ പ്രമുഖ നേതാക്കളെ അറസ്റ്റ് ചെയ്ത് സഖ്യത്തെ ദുർബലപ്പെടുത്തുകയാണ് കേന്ദ്രസർക്കാരിന്റെ ശ്രമമെന്നും പ്രതിപക്ഷ നേതാക്കൾ ആരോപിച്ചിരുന്നു. കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് കെജ്രിവാളിന് നോട്ടീസ് നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button