Latest NewsNewsIndia

സൂം ചെയ്ത ക്യാമറയുമായി മാളില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ വസ്ത്രങ്ങള്‍ക്ക് കീഴില്‍വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി യുവാവ്

ഷോപ്പിംഗ് മാളില്‍ സ്ത്രീകളുടെ വസ്ത്രങ്ങള്‍ക്ക് കീഴില്‍ ക്യാമറ വെച്ച് ദൃശ്യങ്ങളെടുക്കുന്ന യുവാവിനെ പിടികൂടി. ഹെല്‍മറ്റിനുള്ളില്‍ സൂം ചെയ്ത ക്യാമറയുമായി മാളില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ വസ്ത്രങ്ങള്‍ക്കുള്ളിലെ ദൃശ്യങ്ങള്‍ പകർത്തുകയായിരുന്നു ഇയാൾ. ഷോപ്പിംഗ് മാളിലെത്തിയ ഒരു യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യുവാവ് പിടിയിലായത്. റാഞ്ചിയിലെ ന്യൂക്ലിയസ് മാളിലാണ് സംഭവം നടന്നത്.

സാധനങ്ങള്‍ തിരഞ്ഞെടുക്കുന്ന സ്ത്രീകളുടെ സമീപത്തെത്തി യുവാവ് കൈയിലെ ഹെല്‍മെറ്റ് താഴ്ത്തി പിടിക്കുന്നത് കണ്ട പെണ്‍കുട്ടിയ്ക്ക് സംശയം തോന്നിയത്. സുഹൃത്തിനൊപ്പം ടാറ്റൂ കൗണ്ടറില്‍ നിന്ന പെണ്‍കുട്ടിയുടെ സമീപം താഴ്ത്തിപ്പിടിച്ച ഹെല്‍മെറ്റുമായി നിന്ന യുവാവിനെ ശ്രദ്ധിച്ചതോടെ ഇയാളുടെ ഹെല്‍മെറ്റിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടെന്ന് മനസിലായി. തുടര്‍ന്ന് ഇയാളെ യുവതി തടഞ്ഞുനിറുത്തി ഫോണ്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ യുവാവ് പരിഭ്രാന്തനായി.

ടാറ്റൂ കൗണ്ടറില്‍ നിന്ന പെണ്‍കുട്ടിയും കൂടുതല്‍ ആളുകളും സംഭവത്തില്‍ ഇടപെട്ട് യുവാവിന്റെ ഫോണ്‍ പരിശോധിച്ചതോടെ അതില്‍ നിരവധി സ്ത്രീകളുടെ ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ യുവാവ് ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തു. മാളിലെ സുരക്ഷാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തില്‍ ഇടപെട്ടതോടെ ചുറ്റും കൂടി നിന്നവര്‍ യുവാവിനെ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button