KeralaLatest NewsNews

എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നത്: ആർ ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്തെ സർവ്വകലാശാലകളും കോളേജുകളുമടക്കം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ആർ ബിന്ദു. നോളജ് എക്കോണമി ആയും നോളജ് സൊസൈറ്റി ആയും കേരളത്തെ മാറ്റിയെടുക്കാനുള്ള ഗൗരവപൂർണ്ണമായ ചിന്തയിലാണ് ഉന്നതവിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണങ്ങൾ നാം മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളീയം-2023 ൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ ‘ഉന്നതവിദ്യാഭ്യാസം കേരളത്തിൽ’ അന്താരാഷ്ട്ര സെമിനാറിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

Read Also: സാമ്പത്തിക ബാധ്യത കുറയ്ക്കാൻ പുതിയ വഴികൾ തേടി ബൈജൂസ്! പ്രതാപകാലത്ത് ഏറ്റെടുത്ത ഈ കമ്പനി വിൽക്കാൻ സാധ്യത

ഉന്നത വിദ്യാഭ്യാസരംഗത്ത് സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചും സംസ്ഥാനം സ്വായത്തമാക്കിയ നേട്ടങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും മന്ത്രി ആമുഖ ഭാഷണത്തിൽ വിശദീകരിച്ചു. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സർവകലാശാലയും ഡിജിറ്റൽ പാർക്കും കേരളത്തിലാണ്. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി മലയാളികൾ കേരളത്തിന് പുറത്തേക്കും വിദേശത്തേക്കും കൂടുതലായി പോകുന്ന പ്രവണത ഒഴിവാക്കുന്നതിന് വേണ്ട നടപടികളുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോവുകയാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തെ ഗവേഷണപ്രവർത്തനങ്ങൾക്ക് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് ഏർപ്പെടുത്തിയെന്ന് ബിന്ദു ചൂണ്ടിക്കാട്ടി.

സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുന്നതിനെക്കുറിച്ച് സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ട്. ഇതിനായി നിയമ നിർമാണം നടത്തും. മികച്ച ഭൗതിക സൗകര്യവും അക്കാദമിക നിലവാരവുമുള്ള സ്ഥാപനങ്ങളെ സർവകലാശാലകളാക്കുന്നത് പരിഗണിക്കാം എന്നാണ് സർക്കാർ നിലപാട്. വിദ്യാർഥികൾക്കും അധ്യാപകർക്കും അന്തസോടെ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും സാഹചര്യമൊരുക്കാൻ ചാർട്ടർ ഓഫ് റൈറ്റ്‌സ് തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

വിദ്യാഭ്യാസത്തെ തൊഴിലുമായി ബന്ധിപ്പിക്കുന്നതിന് സ്‌കിൽ എൻഹാൻസ്‌മെന്റ് കോഴ്‌സുകൾ തയ്യാറാക്കും. ഉന്നതവിദ്യാഭ്യാസ രംഗത്ത് മികവിന്റെ 30 കേന്ദ്രങ്ങൾ സ്ഥാപിക്കും. ഇതിൽ അഞ്ചെണ്ണം പ്രാരംഭ ഘട്ടത്തിലാണ്. 20 ഗവ: കോളേജുകളെ കോൺസ്റ്റിറ്റിയുവന്റ് കോളേജുകളാക്കി ഉയർത്തും. ഉന്നതവിദ്യാഭ്യാസ രംഗത്ത് പൂർവ വിദ്യാർത്ഥി പങ്കാളിത്തം വർധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: കാത്തിരിപ്പ് അവസാനിച്ചു! പോകോ സി65 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button