Latest NewsIndia

മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ തൂത്തുവാരി എൻഡിഎ: പവാറിനും ഉദ്ദവിനും വൻ തിരിച്ചടി

മുംബൈ: മഹാരാഷ്‌ട്രയിലെ ഗ്രാമ പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് മഹായൂതി സഖ്യം (എൻഡിഎ). തിരഞ്ഞെടുപ്പ് നടന്ന 2,359 പഞ്ചായത്തുകളിൽ 1350 ലും അധികാരം പിടിച്ചെടുത്താണ് എൻഡിഎ ചരിത്ര നേട്ടം സ്വന്തമാക്കിയത്. കേവലം 447 പഞ്ചായത്തുകൾ നേടാൻ മാത്രമേ മഹാ വികാസ് അഘാഡിക്ക് നേടാൻ സാധിച്ചുള്ളു. 743 പഞ്ചായത്തുകൾ നേടിയ ബിജെപിയാണ് ഏറ്റവും വലിയപ്രകടനം കാഴ്ചവെച്ചത്.

ശിവസേന 240 പഞ്ചായത്തുകളിലും അജിത് പവാർ നയിക്കുന്ന എൻസിപി 371 പഞ്ചായത്തുകളിലും അധികാഅധികാരം നേടി. എന്നാൽ വെറും 102 പഞ്ചായത്തുകൾ മാത്രമാണ് ഉദ്ദവ് സേനയ്‌ക്ക് നേടാൻ സാധിച്ചത്. ശരദ് പവാർ നേതൃത്വം നൽകുന്ന എൻസിപിയിടെ പ്രകടനം 178 പഞ്ചായത്തുകളിൽ ഒതുങ്ങി. 167 പഞ്ചായത്തുകളാണ് കോൺഗ്രസ് സ്വന്തമാക്കിയത്.

മഹാരാഷ്‌ട്രയിൽ അധികാരത്തിൽ തുടരുന്ന എൻഡിഎയ്‌ക്ക് കരുത്ത് പകരുന്നതാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം. യഥാർത്ഥ ശിവസേനയും എൻസിപിയും ആരാണെന്നുള്ളതിന്റെ പരീക്ഷണ വേദികൂടിയായിരുന്നു പഞ്ചായത്ത് തിരഞ്ഞെടുപ്പ്. അടിപതറിയതോടെ ഒപ്പമുള്ള അണികൾ എൻഡിഎ ചേരിയിലേക്ക് പോകുമോയെന്ന ആശങ്കയിലാണ് ഉദ്ധവ് ക്യാമ്പും പവർ ക്യാമ്പും.

shortlink

Related Articles

Post Your Comments

Related Articles


Back to top button