KeralaLatest NewsNews

വാഹന പുക പരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി: സംശയങ്ങൾക്കുള്ള മറുപടി ഇതാ

തിരുവനന്തപുരം: വാഹന പുക പരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി സംബന്ധിച്ച് പലർക്കും പല സംശയങ്ങളുമുണ്ട്. ഇത്തരം സംശയങ്ങൾക്കുള്ള മറുപടി വ്യക്തമാക്കിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.

Read Also: സാമ്പത്തിക ബാധ്യത കുത്തനെ ഉയർന്നു! പാപ്പരാത്ത ഹർജി ഫയൽ ചെയ്ത് അമേരിക്കൻ കമ്പനി വീവർക്ക്

വാഹനങ്ങൾ Emission Norms ന്റെ അടിസ്ഥാനത്തിൽ പ്രധാനമായും 6 വിഭാത്തിൽപ്പെടുന്നു. ഭാരത് സ്റ്റേജ് (BS) ന് മുമ്പ് ഉള്ളത്, ഭാരത് സ്റ്റേജ് I (BS – I), ഭാരത് സ്റ്റേജ് II (BS – II), ഭാരത് സ്റ്റേജ് III (BS – III), ഭാരത് സ്റ്റേജ് IV (BS – IV), ഭാരത് സ്റ്റേജ് VI (BS – VI) തുടങ്ങിയവയാണ് ഈ വിഭാഗങ്ങൾ.

ഇതിൽ ആദ്യ 4 വിഭാത്തിൽപ്പെട്ട എല്ലാ വാഹനങ്ങളുടെയും PUCC യുടെ കാലാവധി 6 മാസമാണ്. BS IV വാഹനങ്ങളിൽ 2 വീലറിനും 3 വീലറിനും 6 മാസമാണ് കാലാവധി. BS IV ൽപ്പെട്ട മറ്റ് എല്ലാ വാഹനങ്ങൾക്കും 1 വർഷവും BS VI ൽപ്പെട്ട എല്ലാ വാഹനങ്ങൾക്കും 1 വർഷവുമാണ് പുക പരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി.

കൺസ്ട്രക്ഷൻ വാഹനങ്ങൾ, എർത്ത് മൂവിംഗ് വാഹനങ്ങൾ മുതലായവ ഒഴികെ ഇപ്പോൾ വിൽക്കപ്പെടുന്ന എല്ലാ വാഹനങ്ങളും BS VI ആണ്. ഏത് വാഹനത്തിനും registration date മുതൽ ഒരു വർഷം വരെ PUCC ആവശ്യമില്ല. ഒരു വർഷത്തിനു ശേഷം നിശ്ചിത ഇടവേളകളിൽ PUCC എടുക്കേണ്ടതാണ്.ഇലക്ട്രിക് വാഹനങ്ങൾക്ക് PUCC ബാധകമല്ല.

Read Also: സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ നിഷേധിച്ച ഭിന്നശേഷിക്കാരന് സഹായവുമായി സുരേഷ് ഗോപി

shortlink

Related Articles

Post Your Comments

Related Articles


Back to top button