Latest NewsNewsIndia

മ​ന്ത്രി​യു​ടെ വീ​ടി​ന് സ​മീ​പം എ​ട്ടു ബോം​ബ് വെ​ച്ചി​ട്ടു​ണ്ടെ​ന്ന് ഭീഷണി: ഊ​ട്ടിയിൽ തൊഴിലാളി അറസ്റ്റിൽ

ഊ​ട്ടി ത​മ്പ​ട്ടി ഗ്രാ​മ​ത്തി​ലെ ഗ​ണേ​ശ​നെ​യാ​ണ്(48) അ​റ​സ്റ്റ് ചെ​യ്ത​ത്

ഊ​ട്ടി: ചെ​ന്നൈ​യി​ൽ മ​ന്ത്രി​യു​ടെ വീ​ടി​ന് സ​മീ​പം ആറു സ്ഥ​ല​ങ്ങ​ളി​ൽ എ​ട്ടു ബോം​ബ് വെ​ച്ചി​ട്ടു​ണ്ടെ​ന്ന് 108 ആം​ബു​ല​ൻ​സ് കേ​ന്ദ്ര​ത്തി​ലേ​ക്ക് വി​ളി​ച്ചു​പ​റ​ഞ്ഞ തൊ​ഴി​ലാ​ളി​ പിടിയിൽ. ഊ​ട്ടി ത​മ്പ​ട്ടി ഗ്രാ​മ​ത്തി​ലെ ഗ​ണേ​ശ​നെ​യാ​ണ്(48) അ​റ​സ്റ്റ് ചെ​യ്ത​ത്. ഊ​ട്ടി പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : മാനവീയം വീഥിയിൽ പോലീസിന് നേരെ കല്ലേറ്, സംഘർഷം: നാല് പേർ പിടിയിൽ

ഇ​യാ​ൾ മ​ദ്യല​ഹ​രി​യി​ൽ 108 ആം​ബു​ല​ൻ​സ് കേ​ന്ദ്ര​ത്തി​ലേ​ക്ക് വി​ളി​ച്ച് ത​നി​ക്ക് നെ​ഞ്ചു​വേ​ദ​ന​യാ​ണെ​ന്നും ഉ​ട​ൻ ആം​ബു​ല​ൻ​സ് അ​യ​ക്ക​ണ​മെ​ന്നും പ​റ​യു​ന്ന​ത് പ​തി​വാ​ണ്. തി​ങ്ക​ളാ​ഴ്ച ഇ​തു​പോ​ലെ ഫോ​ൺ​വി​ളി​ക്കു​ക​യും ചെ​യ്തു. ആം​ബു​ല​ൻ​സ് വ​രാ​ൻ വൈ​കി​യ​പ്പോ​ഴാ​ണ് വീ​ണ്ടും 108 കേ​ന്ദ്ര​ത്തി​ലേ​ക്ക് വി​ളി​ച്ച് ചെ​ന്നൈ​യി​ൽ ആ​റി​ട​ത്ത് ബോം​ബ് വെ​ച്ച​താ​യി അ​റി​യി​ക്കു​ക​യും അ​ത് ഉ​ട​ൻ പൊ​ട്ടു​മെ​ന്നും വി​ളി​ച്ച് പ​റ​ഞ്ഞ​ത്.

തു​ട​ർ​ന്ന്, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി സു​ന്ദ​ര​വ​ടി​വേ​ലു​വി​ന് വി​വ​രം അ​റി​യി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്റെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് പൊ​ലീ​സ് ഇ​യാ​ളെ ത​മ്പ​ട്ടി ഗ്രാ​മ​ത്തി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button