ThiruvananthapuramLatest NewsKeralaNattuvarthaNews

കണ്ണട വാങ്ങുന്നത് നിയമസഭാ സമാജികർക്കുള്ള അവകാശം, അതിനെ മഹാ അപരാധമെന്ന നിലയിൽ പ്രചരിപ്പിക്കുന്നത് ശരിയില്ല: ആർ ബിന്ദു

തിരുവനന്തപുരം: കണ്ണട വാങ്ങുന്നത് നിയമസഭാ സമാജികർക്കുള്ള അവകാശമാണെന്നും അതിനെ മഹാ അപരാധമെന്ന നിലയിൽ പ്രചരിപ്പിക്കുന്നത് ശരിയില്ലെന്നും വ്യക്തമാക്കി മന്ത്രി ആർ ബിന്ദു. കണ്ണട വാങ്ങാനായി തന്നേക്കാൾ കൂടുതൽ തുക പ്രതിപക്ഷ അംഗങ്ങൾ എഴുതിയെടുത്തിട്ടുണ്ടെന്നും ആർ ബിന്ദു പറഞ്ഞു.

കോൺഗ്രസ് എംഎൽഎമാരായ ടിജെ വിനോദ് 31,600 രൂപയും എൽദോസ് കുന്നപ്പള്ളി 35,842 രൂപയും കണ്ണട വാങ്ങാനായി സർക്കാരിൽ നിന്ന് കൈപ്പറ്റിയെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന കെകെ ശൈലജ 29000 രൂപയുടെയും സ്പീക്കറായിരുന്ന പി ശ്രീരാമകൃഷ്ണന്‍ 49,900 രൂപയുടെയും കണ്ണട വാങ്ങിയതും വിവാദമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button