KollamLatest NewsKeralaNattuvarthaNews

സ്കൂ​ൾബ​സ് കാ​ത്തു നി​ൽ​ക്കു​ന്ന​തി​നി​ടെ ആ​ൽ​മ​ര​ക്കൊ​മ്പ് ഒ​ടി​ഞ്ഞു​വീ​ണ് വി​ദ്യാ​ർ​ത്ഥിനിക്ക് ദാരുണാന്ത്യം

കി​ഴ​ക്കേ ക​ല്ല​ട താ​ഴം വാ​ർ​ഡി​ൽ ത​റ​യി​ൽ തെ​ക്ക​തി​ൽ വീ​ട്ടി​ൽ ജ​യ​കു​മാ​റി​ന്‍റെ​യും ഷീ​ജ​യു​ടെ​യും മ​ക​ൾ എ​സ്. വ​ർ​ഷ(14)​യാ​ണ് മരിച്ചത്

കു​ണ്ട​റ: സ്കൂ​ൾബ​സ് കാ​ത്തു നി​ൽ​ക്കു​ന്ന​തി​നി​ടെ ആ​ൽ​മ​ര​ക്കൊ​മ്പ് ഒ​ടി​ഞ്ഞു​വീ​ണ് പ​രി​ക്കേ​റ്റ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി മ​രി​ച്ചു. കി​ഴ​ക്കേ ക​ല്ല​ട താ​ഴം വാ​ർ​ഡി​ൽ ത​റ​യി​ൽ തെ​ക്ക​തി​ൽ വീ​ട്ടി​ൽ ജ​യ​കു​മാ​റി​ന്‍റെ​യും ഷീ​ജ​യു​ടെ​യും മ​ക​ൾ എ​സ്. വ​ർ​ഷ(14)​യാ​ണ് മരിച്ചത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെയാണ് മ​രണം സംഭവിച്ച​ത്.

Read Also : സംസ്ഥാനത്ത് മഴ കനക്കുന്നു! 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ക​ഴി​ഞ്ഞ 30-ന് ​രാ​വി​ലെ ആ​ണ് അപകടം നടന്നത്. ഇ​ല​വൂ​ർ കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പം സ്കൂ​ൾ ബ​സ് കാ​ത്തു നി​ൽ​ക്കു​ന്ന​തി​നി​ടെ ആ​ൽ​മ​ര കൊ​മ്പ് ഒ​ടി​ഞ്ഞ് വ​ർ​ഷ​യു​ടെ ത​ല​യി​ൽ വീ​ഴുകയായിരുന്നു. അപകടത്തിൽ വർഷയ്ക്ക് ത​ല​യ്ക്ക് സാ​ര​മാ​യ പ​രി​ക്കേ​റ്റി​രു​ന്നു.

വ​ർ​ഷ കൈ​ത​ക്കോ​ട് മാ​ർ ബ​സേ​ലി​യോ​സ് സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർത്ഥി​നി​യാ​ണ്. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button