Latest NewsNewsIndia

ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ കതോഹലന്‍ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. മൈസര്‍ അഹമ്മദ് ദര്‍ എന്ന ഭീകരനാണ് കൊല്ലപ്പെട്ടതെന്ന്
സൈനിക വൃത്തങ്ങള്‍ അറിയിച്ചു. മൈസര്‍ അഹമ്മദിന് ഭീകര സംഘടനയായ ദ റെസിസ്റ്റന്‍സ് ഫ്രണ്ടുമായി ബന്ധമുണ്ടെന്നും സുരക്ഷാ സേന അറിയിച്ചു.

read also: കണ്ടല സഹകരണ ബാങ്ക് ക്രമക്കേട്: എൻ ഭാസുരാംഗനെ സിപിഐ പുറത്താക്കി

മറ്റൊരു സംഭവത്തില്‍, രാംഗഡ് സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലുണ്ടായ വെടിവയ്പ്പില്‍ അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) ജവാന് പരിക്കേറ്റു. ചൊവ്വാഴ്ച, ജമ്മു കശ്മീര്‍ താഴ്‌വരയില്‍ ഭീകരര്‍ നടത്തിയ ആക്രമണങ്ങളില്‍ ഒരു പോലീസുകാരനും ഒരു പ്രാദേശിക തൊഴിലാളിയും കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button