AlappuzhaLatest NewsKerala

എസ്.ഡി.പി.ഐ ബന്ധം: സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷീദ് മുഹമ്മദിനെതിരെ നടപടി

ആലപ്പുഴ: ആലപ്പുഴയിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ നടപടിയെടുത്ത് പാർട്ടി. എസ്ഡിപിഐ നേതാക്കളുമായുള്ള ബന്ധത്തിന്റെ പേരിലാണ് ഷീദ് മുഹമ്മദിന് നിർബന്ധിത അവധി നൽകിയത്. ഷീദ് എസ്ഡിപിഐ നേതാവുമായി ബിസിനസ് ആരംഭിച്ചത് പാർട്ടി പ്രവർത്തകർക്കിടയിൽ തന്നെ പ്രതിഷേധമുണ്ടായിരുന്നു.

എന്നാൽ തനിക്ക് എസ്ഡിപിഐ നേതാവുമായി ഒരു ബന്ധവുമില്ലെന്നാണ് ഷീദിൻ പാർട്ടിക്ക് നൽകിയ വിശദീകരണം. ഷീദിനെതിരെ പാർട്ടി നടപടിയെടുക്കാൻ വൈകിയതിൽ 38 സിപിഎം പ്രവർത്തകർ ചെറിയനാട് ലോക്കൽ കമ്മിറ്റിയിൽ നിന്നും പാർട്ടിയിൽ നിന്നും രാജിവെച്ചിരുന്നു.

തുടർന്നാണ് ഷീദ് മുഹമ്മദിന് പകരം കെഎസ് ഗോപിനാഥന് ലോക്കൽ കമ്മിറ്റിയുടെ ചുമതല നൽകിയത്. എസ്ഡിപിഐ നേതാവിന് പങ്കാളിത്തമുള്ള കഫേ ഉദ്ഘാടനം ചെയ്തത് ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനായിരുന്നു. സ്വന്തം സ്ഥാപനമാണെന്ന് പറഞ്ഞായിരുന്നു ഷീദ് അദ്ദേഹത്തെ ക്ഷണിച്ചത്. എന്നാൽ ചടങ്ങിൽ എസ്ഡിപിഐ നേതാക്കളടക്കം പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button