Latest NewsKerala

കോഴിവേസ്റ്റ് ഇട്ടതിന്റെ തർക്കം: യൂത്ത് കോൺഗ്രസ് നേതാവിനെയും അച്ഛനെയും വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച അയൽവാസി പിടിയിൽ

പത്തനംതിട്ട: അച്ഛനേയും മകനേയും വെട്ടികൊലപ്പെടുത്താൻ നോക്കിയ അയൽവാസി പിടിയിൽ. ഒളിവിൽ കഴിഞ്ഞ വീട്ടിൽ നിന്നാണ് പ്രതി പ്രസാദിനെ പൊലീസ് പിടികൂടിയത്. ഇയാൾ ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നും പൊലീസ് പറഞ്ഞു.

കോഴി വേസ്റ്റ് പുരയിടത്തിൽ ഇട്ടതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ആണ് അയൽവാസി ആയ പ്രസാദ് അച്ഛനെയും മകനെയും ആക്രമിച്ചത്. സുകുമാരനും സുനിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button