Latest NewsNewsIndia

ബാങ്ക് മാനേജരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി: കൊലപാതകമെന്ന് സംശയം

മംഗളൂരു: കര്‍ണാടക ബാങ്കിന്റെ ജനറല്‍ മാനേജരും ചീഫ് കംപ്ലയന്‍സ് ഓഫീസറുമായ കെ.എ വദിരാജിനെ (51) മരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരു നഗരത്തിലെ അപ്പാര്‍ട്ടുമെന്റിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എജെ ഹോസ്പിറ്റലില്‍ നിന്ന് രാവിലെ 11:30 ഓടെയാണ് പൊലീസിന് വിവരം ലഭിച്ചതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു.  റിപ്പോര്‍ട്ടിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു. വദിരാജിന്റെ സമീപത്തുനിന്ന് കത്തി കണ്ടെടുത്തതായും ഇയാളുടെ കഴുത്തിനും വയറിനും മുറിവേറ്റതായും പൊലീസ് പറഞ്ഞു.

Read Also: ഡല്‍ഹിയിലെ വായു ഗുണനിലവാരം മെച്ചപ്പെട്ടു

കഴിഞ്ഞ ദിവസം രാവിലെ 8.30നും 10.30നും ഇടയിലാണ് സംഭവം. മംഗളൂരു റൂറല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. 33 വര്‍ഷമായി കര്‍ണാടക ബാങ്കിലെ ജീവനക്കാരനാണ് വദിരാജ്. ക്ലര്‍ക്കായി തുടങ്ങിയ വദിരാജ് പടിപടിയായി ജനറല്‍ മാനേജര്‍ പദവിയിലെത്തി. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തു.

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button