Latest NewsNewsIndia

എംപ്ലോയ്മെന്റ് മൊബിലിറ്റി കരാർ: ഇന്ത്യക്കാരെ വിവിധ തസ്തികകളിലേക്ക് ക്ഷണിച്ച് തായ്‌വാൻ

നിശ്ചിത പ്രായപരിധിയിലുള്ളവർക്കായി തായ്‌വാൻ ഓരോ കാലയളവിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കാറുണ്ട്

ഇന്ത്യക്കാർക്ക് വമ്പൻ തൊഴിലവസരങ്ങൾ ഒരുക്കി തായ്‌വാൻ. അടുത്ത ഒരു മാസത്തിനുള്ളിൽ ഒരു ലക്ഷം ഇന്ത്യക്കാരെ വിവിധ തസ്തികകളിലേക്ക് നിയമിക്കാനാണ് തായ്‌വാന്റെ തീരുമാനം. ഇന്ത്യയുമായുള്ള എംപ്ലോയ്മെന്റ് മൊബിലിറ്റി കരാറിന്റെ ഭാഗമായാണ് പുതിയ നീക്കം. പ്രധാനമായും ഫാമുകളിലും ആശുപത്രികളിലുമാണ് തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുള്ളത്. ഇന്ത്യക്കാർക്ക് കൂടുതൽ തൊഴിൽ നൽകുന്നതോടെ തായ്‌വാനുമായി മികച്ച സാമ്പത്തിക ബന്ധം സ്ഥാപിക്കാൻ കഴിയുന്നതാണ്.

നിശ്ചിത പ്രായപരിധിയിലുള്ളവർക്കായി തായ്‌വാൻ ഓരോ കാലയളവിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കാറുണ്ട്. തൊഴിലില്ലായ്മ നിരക്ക് 2000-ന് ശേഷമുളള ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയ തായ്‌വാനിൽ 790 ബില്യൺ ഡോളർ സമ്പദ് വ്യവസ്ഥ നിലനിർത്തേണ്ടത് അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് കൂടുതൽ തൊഴിലാളികളെ നിയമിക്കുന്നത്. നിലവിൽ, ഇന്ത്യ-തായ്‌വാൻ തൊഴിൽ കരാർ ചർച്ചകൾ അന്തിമഘട്ടത്തിലാണ്. ഇന്ത്യക്ക് പുറമേ, തൊഴിലാളികളെ നൽകാൻ കഴിയുന്ന രാജ്യങ്ങളെയും തായ്‌വാൻ സ്വാഗതം ചെയ്യുന്നുണ്ട്. അതേസമയം, ഇന്ത്യയുമായുള്ള തായ്‌വാന്റെ ബന്ധം അയൽ രാജ്യമായ ചൈനയെ പ്രകോപിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

Also Read: അനധികൃത തൊഴില്‍ റാക്കറ്റ്: മൂന്ന് പേര്‍ പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button