Latest NewsNewsInternational

ഈ രാജ്യത്ത് ദിവസങ്ങൾക്കുള്ളിൽ അഗ്നിപർവ്വത സ്ഫോടനം ഉണ്ടാകും; ഐസ്‌ലൻഡിലെ തുടർച്ചയായ 800 ഭൂകമ്പങ്ങൾക്ക് പിന്നിൽ?

ഐസ്‌ലാൻഡിൽ അഗ്നിപർവ്വതം പൊട്ടിത്തെറിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. തുടർച്ചയായ ഭൂകമ്പങ്ങളും മാഗ്മ പ്രവാഹവും അനുഭവപ്പെട്ടതിന് ശേഷം, വരും ദിവസങ്ങളിൽ ദ്വീപിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് അഗ്നിപർവ്വത സ്ഫോടനത്തിന് സാധ്യതയുള്ളതിനാൽ പൗരന്മാരുടെ സുരക്ഷയ്ക്കായി ഒരുക്കങ്ങൾ ആരംഭിച്ചതായി ഐസ്‌ലാൻഡിക് അധികൃതർ പറഞ്ഞു. രാജ്യത്ത് വെള്ളിയാഴ്ച 14 മണിക്കൂറിനുള്ളിൽ 800 ഓളം ഭൂകമ്പങ്ങളാണ് ഉണ്ടായത്. 5.0 തീവ്രതയില്‍ കൂടുതലുള്ള രണ്ടെണ്ണവും 4.5 തീവ്രതയില്‍ ഏഴ് ഉയര്‍ന്നതും ഉള്‍പ്പെടെ നൂറുകണക്കിന് ഭൂകമ്പങ്ങളാണ് വെള്ളിയാഴ്ച റിപ്പോട്ട് ചെയ്‌തത്.

റെയ്‌ക്‌ജാനസിലെ അഗ്നിപര്‍വ്വതം അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്ന് ഭരണകൂടം മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്‍റെ തെക്കുപടിഞ്ഞാറൻ റെയ്‌ക്‌ജാനസ് ഉപദ്വീപാണ് ഭൂചനത്തിന്റെ പ്രഭവ കേന്ദ്രം. തുടര്‍ച്ചയായ ഭൂചലനങ്ങള്‍ അഗ്നിപര്‍വത സ്ഫോടനത്തിനുള്ള സാധ്യതയാകാമെന്ന് അധികൃതർ അറിയിച്ചു. ഏകദേശം 3,000 നിവാസികളുള്ള മത്സ്യബന്ധന പട്ടണമായ ഗ്രിന്‌ഡാവിക്ക് ഒറ്റരാത്രികൊണ്ട് പൂർണ്ണമായും ഒഴിപ്പിക്കാൻ സർക്കാർ ഉത്തരവിട്ടു.

ഒക്ടോബര്‍ അവസാനം മുതല്‍ രാജ്യത്ത് ഇതുവരെ 24,000 ഭൂചലനങ്ങളാണ് രേഖപ്പെടുത്തിയതെന്നാണ് ഐഎംഎ കണക്ക്. ഏകദേശം അഞ്ച് കിലോമീറ്റര്‍ ആഴത്തില്‍ ഭൂമിക്കടിയില്‍ മാഗ്മ അടിഞ്ഞുകൂടുന്നതായി ഐഎംഎ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഉപരിതലത്തിലേക്ക് നീങ്ങിയാല്‍ ദിവസങ്ങളെടുക്കുമെന്നും തുടര്‍ന്ന് അഗ്നിപര്‍വത സ്‌ഫോടനത്തിലേക്ക് നയിച്ചേക്കുമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കി. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുള്ളതായി സിവില്‍ പ്രൊട്ടക്ഷൻ വകുപ്പ് അറിയിച്ചു. ഗ്രിൻഡാവിക്കിലും തെക്കൻ ഐസ്‌ലാൻഡിലുമായി മൂന്ന് താല്‍ക്കാലിക ക്യാമ്പുകൾ തുറന്നു.

മുൻകരുതൽ എന്ന നിലയിൽ ഈ ആഴ്ച ആദ്യം അടച്ച പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബ്ലൂ ലഗൂൺ ജിയോതെർമൽ സ്പാ റിസോർട്ടിന് സമീപമാണ് ഗ്രിന്ദാവിക്. ഭൂഗർഭ മാഗ്മ നുഴഞ്ഞുകയറ്റത്തിന്റെ വലിപ്പം കാരണം റെയ്‌ക്‌ജെയ്‌നസ് ഉപദ്വീപിൽ അല്ലെങ്കിൽ അതിനപ്പുറത്ത് സ്‌ഫോടനത്തിന് “ഗണ്യമായ” അപകടസാധ്യതയുണ്ടെന്ന് ഐസ്‌ലാൻഡിക് മെറ്റീരിയോളജിക്കൽ ഓഫീസ് അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button