AlappuzhaLatest NewsKeralaNattuvarthaNews

400 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് അറസ്റ്റിൽ

ചെ​റി​യ​നാ​ട് തു​രു​ത്തി​മേ​ല്‍ കൃ​ഷ്ണ​കൃ​പ രാ​ജ​ശേ​ഖ​ര​ന്‍റെ മ​ക​ന്‍ നി​തി​ന്‍ രാ​ജ് (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ആ​ല​പ്പു​ഴ: വി​ല്പന​യ്ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യി യു​വാ​വ് പൊലീസ് പി​ടി​യി​ല്‍. ചെ​റി​യ​നാ​ട് തു​രു​ത്തി​മേ​ല്‍ കൃ​ഷ്ണ​കൃ​പ രാ​ജ​ശേ​ഖ​ര​ന്‍റെ മ​ക​ന്‍ നി​തി​ന്‍ രാ​ജ് (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : ഷൊർണ്ണൂരിൽ വൻ ലഹരിവേട്ട: കേരളത്തിലേയ്ക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിക്കുന്ന റാക്കറ്റിൽപ്പെട്ടവർ പിടിയിൽ

ആ​ലാ കോ​ള​ജ് ജം​ഗ്ഷ​നു പ​ടി​ഞ്ഞാ​റ് വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തിവ​ന്ന ചെ​ങ്ങ​ന്നൂ​ര്‍ പൊ​ലീ​സാ​ണ് 400 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്. ആ​ല ശ്രീ​നാ​രാ​യ​ണ കോ​ള​ജി​നു സ​മീ​പം ചെ​ങ്ങ​ന്നൂ​ര്‍ പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്ത് വി.​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ഴാ​ണ് പ്ര​തി ബാ​ഗി​ല്‍ ഒ​ളി​പ്പി​ച്ച ക​ഞ്ചാ​വു​മാ​യി പൊ​ലീ​സി​നു മു​മ്പി​ല്‍ വ​ന്നുപെ​ട്ട​ത്.

Read Also : ഷോട്ട് കട്ടായിട്ടും ചുംബനം നിർത്തിയില്ല, സ്വയം മറന്നു പോയി: രാംലീലയിലെ പ്രണയരംഗങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് രൺവീർ

പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ൽ സം​ശ​യം തോ​ന്നി ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ഞ്ചാ​വും അ​തു ചെ​റി​യ അ​ള​വി​ല്‍ തൂ​ക്കി ന​ല്കു​ന്ന​തി​നു​ള്ള ചെ​റി​യ ത്രാ​സും പാ​യ്ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള ചെ​റി​യ സി​പ് ലോ​ക്ക് ക​വ​റു​ക​ളും ക​ണ്ടെ​ടു​ത്ത​ത്. ഇയാൾ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button