ThiruvananthapuramKeralaNattuvarthaLatest NewsNews

ആ​ക്രി​ക്ക​ട​യിൽ തീ​പി​ടിത്തം: കണക്കാക്കുന്നത് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

കി​ളി​മാ​നൂ​ർ കു​റ​വ​ൻ​കു​ഴി​യി​ൽ ചാ​ലു​വി​ള വീ​ട്ടി​ൽ തു​ള​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ് ക​ട

കി​ളി​മാ​നൂ​ർ: കി​ളി​മാ​നൂ​രി​ൽ ആ​ക്രി​ക്ക​ട​യിൽ തീ​പി​ടിത്തം. കി​ളി​മാ​നൂ​ർ കു​റ​വ​ൻ​കു​ഴി​യി​ൽ ചാ​ലു​വി​ള വീ​ട്ടി​ൽ തു​ള​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ് ക​ട. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

ഇന്നലെ രാ​ത്രി പ​തി​നൊ​ന്ന് മ​ണി​യോ​ടെ കി​ളി​മാ​നൂ​ർ എ​ക്സൈ​സ് ഓ​ഫീ​സി​ന് സ​മീ​പം ഒ​മാ​ൻ തു​ർ​ക്കി ബി​ൽ​ഡിം​ഗി​ന് പു​റ​കി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന ആ​ക്രി​ക്ക​ട​യ്ക്കാ​ണ് തീ​പി​ടിച്ചത്. ദീ​പാ​വ​ലി​യു​ടെ ഭാ​ഗ​മാ​യി ആ​രെ​ങ്കി​ലും ക​ത്തി​ച്ചു വി​ട്ട പ​ട​ക്കം പ​തി​ച്ചാ​ണ് തീ​പി​ടി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read Also : ദീപാവലി ആഘോഷിച്ചും ദീപം തെളിയിച്ചും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും

തീപിടിത്തത്തിൽ ക​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ഴ​യ ട​യ​റു​ക​ൾ വ​ണ്ടി​ക​ളു​ടെ ​സ്പെയർ പാ​ർ​ട്സു​ക​ൾ എ​ന്നി​വ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ നി​ന്നും അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ഫോ​ഴ്‌​സ് സം​ഘ​വും കി​ളി​മാ​നൂ​ർ പൊ​ലീ​സും സ്ഥ​ല​ത്ത് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button