ThiruvananthapuramLatest NewsKeralaNattuvarthaNews

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ, ഹർജി തള്ളി: ക്രമക്കേട് നടത്തിയിട്ടില്ലെന്ന് ലോകായുക്ത

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജികൾ ലോകായുക്തയും ഉപലോകായുക്തമാരും തള്ളി. ഉപലോകായുക്തമാർ വിധി പറയരുതെന്ന ഹർജി ആദ്യം തന്നെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാന ഹർജിയും ലോകായുക്ത ഫുൾ ബെഞ്ച് തള്ളിയത്. വിധി പറയുന്നതിൽ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദിനെയും, ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെയും ഒഴിവാക്കണമെന്ന പരാതിക്കാരൻ ആർഎസ് ശശികുമാറിൻറെ ഹർജിയാണ് ആദ്യം ബെഞ്ച് തള്ളിയത്.

ഇതിനുശേഷമാണ് ചട്ടം ലംഘിച്ച് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാരിലെ 18 മന്ത്രിമാർക്കുമെതിരെയായ പ്രധാന ഹർജി ലോകായുക്ത തള്ളിയത്. മാർച്ച് 31ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് ഭിന്ന വിധി പറഞ്ഞതോടെയാണ് കേസ് ഫുൾ ബെഞ്ചിന് വിട്ടത്. 2018ൽ നൽകിയ ഹർജിയിലാണ് ഫുൾ ബെഞ്ചിൻറെ വിധി. പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ക്രമക്കേട് നടത്തിയിട്ടില്ലെന്നും ഹർജി തള്ളികൊണ്ടുള്ള വിധിയിൽ ലോകായുക്ത വ്യക്തമാക്കി.

മി​നി വാ​നി​ൽ സ്വ​കാ​ര്യ ബ​സിടിച്ച് അപകടം: പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു

2019ൽ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് വിശദമായ വാദങ്ങൾക്ക് ശേഷം പരാതിയുടെ സാധുത പരിശോധിച്ച ശേഷമാണ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. എൻസിപി നേതാവായിരുന്ന ഉഴവൂർ വിജയൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപയും മുൻ ചെങ്ങന്നൂർ എംഎൽഎ കെകെ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് കടം തീർക്കാൻ എട്ടര ലക്ഷം രൂപയും സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന് അകമ്പടി പോയ വാഹനം അപകടത്തിൽ പെട്ട് മരിച്ച പൊലീസ് ഉദ്യോഗസ്ഥൻ്റെ കുടുംബത്തിന് 20 ലക്ഷം രൂപയും സർക്കാർ അനുവദിച്ചിരുന്നു. ഈ തുക അനുവദിച്ച നടപടികൾ അഴിമതിയും സ്വജനപക്ഷപാതവും ആണെന്നാണ് ഹർജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button