KeralaLatest News

യാത്രക്കാരനെ ഇടിച്ചതോടെ ആൾക്കൂട്ട മർദ്ദനം, ഭയന്നോടിയ ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ 4 പേർക്കെതിരെ കേസ്

കണ്ണൂർ: സ്വകാര്യ ബസ് തട്ടി യാത്രക്കാരനു പരുക്കേറ്റതിനെത്തുടർന്ന് ജനക്കൂട്ടത്തെ ഭയന്നോടിയ ബസ് ‍ഡ്രൈവർ ട്രെയിൻ തട്ടി മരിക്കാനിടയായ സംഭവത്തിൽ, ഡ്രൈവറെ പിന്തുടർന്ന് മർദ്ദിച്ചവർക്കെതിരെ കേസ്. ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് ന്യൂ മാഹി പൊലീസ് കേസെടുത്തത്. ഡ്രൈവർ ജീജിത്തിനെയും ആൾക്കൂട്ടം മർദ്ദിച്ചെന്ന് പൊലീസിൽ ബന്ധുവിന്റെ പരാതി ലഭിച്ചതോടെയാണ് കേസെടുത്തത്.

കാൽനടയാത്രക്കാരനെ ഇടിച്ച സ്വകാര്യ ബസിലെ കണ്ടക്ടറെ ആൾക്കൂട്ടം മര്‍ദിക്കുന്ന ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. അപകടത്തിന് പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിക്കുകയായിരുന്നു.

ബസ് തട്ടി കാൽനടയാത്രക്കാരൻ മുനീർ വീണത് കണ്ട് അടുത്തേക്ക് ചെന്ന കണ്ടക്ടർ വിജേഷിനെ മർദ്ദിച്ച സംഭവത്തിൽ, കണ്ടാലറിയാവുന്ന 4 പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. അശ്രദ്ധമായി വാഹനം ഓടിച്ച് കാൽനടയാത്രക്കാരന് പരുക്കേറ്റതിന് ഭഗവതി ബസ് ഡ്രൈവർക്കെതിരെയും പൊലീസ് കേസുണ്ട്.

ജനക്കൂട്ടത്തിന്റെ അക്രമം ഭയന്ന് ഓടിയ ബസ് ഡ്രൈവർ ട്രെയിൻ തട്ടിമരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധിച്ച് തലശ്ശേരി –വടകര റൂട്ടിൽ ഇന്നലെ സ്വകാര്യ ബസുകൾ ഓടിയില്ല. ഇതുവഴിയുള്ള ദീർഘദൂര ബസുകൾ സർവീസ് നടത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button