KeralaLatest NewsNews

കണ്ണൂരില്‍ വെടിവയ്പ്പ്, മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും ഏറ്റുമുട്ടി: രണ്ട് പേര്‍ക്ക് പരിക്കേറ്റതായി സൂചന

കണ്ണൂര്‍: കണ്ണൂരില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടി. മാവോയിസ്റ്റുകള്‍ക്ക് എതിരെ തണ്ടര്‍ബോള്‍ട്ട് വെടിവെച്ചതായാണ് വിവരം. അയ്യന്‍കുന്ന് ഉരുപ്പുകുറ്റി വനത്തില്‍ വച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് പത്ത് മിനിറ്റോളം തുടര്‍ച്ചയായി വെടിയൊച്ച കേട്ടതായി നാട്ടുകാര്‍ പ്രതികരിച്ചു. തണ്ടര്‍ബോള്‍ട്ടിന്റെ പട്രോളിംഗിനിടെയായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായതെന്നാണ് വിവരം.

Read Also: ദീപാവലി ആഘോഷിച്ചും ദീപം തെളിയിച്ചും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും

മാവോയിസ്റ്റുകാരുടെ സാന്നിധ്യത്തെ തുടര്‍ന്ന് കൂടുതല്‍ സേന സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് രണ്ട് ഭീകരര്‍ക്ക് പരിക്കേറ്റതായി സൂചനയുണ്ട്. പ്രദേശത്ത് നിന്ന് മൂന്ന് തോക്കുകളും തണ്ടര്‍ബോള്‍ട്ട് പിടിച്ചെടുത്തു. പട്രോളിംഗിനിടെ മാവോയിസ്റ്റ് ഭീകരര്‍ ആദ്യം വെടിയുതിര്‍ത്തുവെന്നാണ് പോലീസ് അറിയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button