Latest NewsNewsInternational

ഗാസ പ്രതിസന്ധി ഇസ്രയേലുമായി ബന്ധത്തെ ബാധിക്കില്ല: യുഎഇ

അബുദാബി: ഗാസ പ്രതിസന്ധി രൂക്ഷമായി തുടരുമ്പോഴും യുഎഇ, ഇസ്രയേലുമായി നയതന്ത്രബന്ധം തുടരുമെന്ന് റിപ്പോര്‍ട്ട്. ഗാസയില്‍ ഇസ്രയേല്‍ സേന രൂക്ഷ ആക്രമണം നടത്തുകയാണെങ്കിലും ബന്ധം വിച്ഛേദിക്കേണ്ടതില്ലെന്നാണ് യുഎഇയുടെ നിലപാട്. അമേരിക്കയുടെ മധ്യസ്ഥതയില്‍ 2020ല്‍ ഒപ്പിട്ട അബ്രഹാം ഉടമ്പടി പ്രകാരമാണ് യുഎഇ ഇസ്രയേലുമായി നയതന്ത്രബന്ധം ആരംഭിച്ചത്. ഇതിനുശേഷം ഇരു രാജ്യങ്ങളും സാമ്പത്തിക, സുരക്ഷാ കാര്യങ്ങളില്‍ സഹകരണം വര്‍ധിപ്പിക്കുകയുണ്ടായി.

Read Also: മുപ്പതിയഞ്ച് വയസു കഴിഞ്ഞ് ഗര്‍ഭം ധരിക്കുന്നവരെ കാത്തിരിക്കുന്നത്

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യദ് അല്‍ നഹ്യാന്‍ കഴിഞ്ഞമാസം ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ചിരുന്നു. യുദ്ധം അവസാനിച്ചുകഴിഞ്ഞാല്‍ ഇസ്രയേലുമായി വിപുലമായ ചര്‍ച്ചകള്‍ക്ക് യുഎഇ സന്നദ്ധമാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button