PathanamthittaLatest NewsKeralaNattuvarthaNews

ബൈക്കിൽ കാർ ഇടിച്ച് തെറുപ്പിച്ചു: കോളേജിൽ നിന്നും വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥി മരിച്ചു

പെരുമ്പുളിക്കൽ സ്വദേശി അഭിറാം (21) ആണ് മരിച്ചത്

പത്തനംതിട്ട: വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരൻ മരിച്ചു. പെരുമ്പുളിക്കൽ സ്വദേശി അഭിറാം (21) ആണ് മരിച്ചത്.

Read Also : ഊർജ മേഖലയെ ആഗോള നിലവാരത്തിൽ വികസിപ്പിക്കാനുള്ള പദ്ധതികൾ അതിവേഗം നടപ്പാക്കുകയാണ്: മുഖ്യമന്ത്രി

എം സി റോഡിൽ അടൂർ മിത്രപുരത്ത് ആണ് അപകടം നടന്നത്. കോളേജിൽ നിന്നും വീട്ടിലേക്ക് ബൈക്കിൽ പോയ അഭിറാമിനെ എതിർ ദിശയിൽ വന്ന കാർ ഇടിച്ചിടുകയായിരുന്നു. അപകടത്തിൽപ്പെട്ട കാർ നിർത്താതെ പോയി. പരിക്കേറ്റ അഭിരാമിനെ ഉടൻ തന്നെ പന്തളത്തെ സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read Also : ലൈഫ് വീടുകളില്‍ കേന്ദ്രഫണ്ടും ഉണ്ട്, പിഎംഎവൈ പദ്ധതിയുടെ ലോഗോയും പേരും കൂടി പതിക്കണം: കേന്ദ്ര സര്‍ക്കാർ നിര്‍ദ്ദേശം

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മിത്രപുരം മാർ ക്രിസോസ്റ്റം കോളേജിയെ ബികോം മൂന്നാം വർഷ വിദ്യാർത്ഥിയാണ് അഭിറാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button