KeralaLatest NewsNews

അഗ്‌നിപഥ് ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നവംബര്‍ 16 മുതൽ 25 വരെ: മഹാരാജാസ് ഗ്രൗണ്ടില്‍

എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ഏഴ് ജില്ലകളിലെ ഉദ്യോഗാര്‍ഥികളാണ് റാലിയില്‍

കൊച്ചി: അഗ്‌നിപഥ് പദ്ധതിയുടെ ഭാഗമായുള്ള ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നവംബര്‍ 16 മുതൽ 25 വരെ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ഏഴ് ജില്ലകളിലെ ഉദ്യോഗാര്‍ഥികളാണ് റാലിയില്‍ പങ്കെടുക്കുക.

READ ALSO: അറസ്റ്റ് തന്നെ നിശബ്ദനാക്കാന്‍ : ജയിലില്‍ നിന്ന് സഞ്ജയ് സിങ്ങിന്റെ കത്ത്

പ്രാഥമിക എഴുത്തു പരീക്ഷയില്‍ വിജയിച്ച ആറായിരത്തോളം പേര്‍ റാലിക്കെത്തുമെന്നു പ്രതീക്ഷിക്കുന്നു. രാവിലെ ആറു മുതല്‍ 9.30 വരെയായിരിക്കും ശാരീരിക പരിശോധന നടക്കുക. വിവിധ ഗ്രൂപ്പുകളായി തിരിച്ചായിരിക്കും ടെസ്റ്റുകള്‍ നടത്തുന്നത്. വിദ്യാഭ്യാസ യോഗ്യതയും കായികക്ഷമതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കും.

shortlink

Post Your Comments


Back to top button