Latest NewsNewsBusiness

നികുതി അടയ്ക്കാതെ പ്രവർത്തിക്കേണ്ട! ആപ്പിൾ, ഗൂഗിൾ, ആമസോൺ കമ്പനികൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസർക്കാർ

മൂന്ന് കമ്പനികളും ഏകദേശം 50,000 കോടി രൂപയിലധികം നികുതി അടയ്ക്കാനുണ്ടെന്നാണ് സൂചന

ആഗോള ടെക് ഭീമന്മാരായ ഗൂഗിൾ, ആപ്പിൾ, ആമസോൺ തുടങ്ങിയ കമ്പനികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. നികുതിവെട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ഉത്തരവ്. ഈ കമ്പനികളുടെ ഇന്ത്യാ വിഭാഗങ്ങൾക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, മൂന്ന് കമ്പനികളും ഏകദേശം 50,000 കോടി രൂപയിലധികം നികുതി അടയ്ക്കാനുണ്ടെന്നാണ് സൂചന.

ആപ്പിൾ അമേരിക്കയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ എത്തിക്കുന്ന ഇടപാടും, ഇന്ത്യയിലുള്ള അവയുടെ വിൽപ്പന നടപടികളും ആദായ നികുതി വകുപ്പ് അന്വേഷണത്തിന് വിധേയമാക്കിയിട്ടുണ്ട്. കൂടാതെ, ആമസോൺ ഡെലിവറി ചാർജുകളുടെ 50 ശതമാനവും പരസ്യം, വിപണനം, പ്രമോഷൻ ചെലവുകൾ എന്നിവയ്ക്കായാണ് ചെലവഴിക്കുന്നത്. ഇതിൽ 100 കോടി രൂപയിൽ അധികമുള്ള നികുതി ബാധ്യത ഉണ്ടാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ആമസോണിനെതിരെ അന്വേഷണം നടത്തുന്നത്. അതേസമയം, കേന്ദ്രം അന്താരാഷ്ട്ര നികുതി ഈടാക്കുന്ന ചില ഇടപാടുകൾ ഗൂഗിൾ റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്നാണ് ഗൂഗിളിനെതിരെയുള്ള അന്വേഷണം.

Also Read: ഗണപതി ഭഗവാന്റെ മുന്നിൽ ഏത്തമിടുന്നതിന് പിന്നിലെ ശാസ്ത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button