MalappuramKeralaNattuvarthaLatest NewsNews

കാട്ടാനയുടെ ആക്രമണം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ടാപ്പിങ് തൊഴിലാളി മരിച്ചു

മമ്പാട് പുള്ളിപ്പാടം പാലക്കടവ് ചേർപ്പുകല്ലിങ്ങൽ രാജനാ(51)ണ് മരിച്ചത്

നിലമ്പൂർ: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ടാപ്പിങ് തൊഴിലാളി മരിച്ചു. മമ്പാട് പുള്ളിപ്പാടം പാലക്കടവ് ചേർപ്പുകല്ലിങ്ങൽ രാജനാ(51)ണ് മരിച്ചത്.

Read Also : ബ​സി​ൽ പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു: പ്രതിക്ക്​ അഞ്ചുവർഷം കഠിനതടവും പിഴയും

ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ടാപ്പിങ്ങിന് പോകുന്നതിനിടെയാണ് ഒറ്റയാൻ ആക്രമിച്ചത്. സാരമായി പരിക്കേറ്റ് കോഴിക്കോട്‌ മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഇദ്ദേഹം ഇന്ന് രാവിലെയോടെ പുലർച്ചെ മരിക്കുകയായിരുന്നു.

Read Also : ആ​ന​യി​റ​ങ്ക​ൽ ഡാ​മി​ൽ വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യവരിൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button