KottayamNattuvarthaLatest NewsKeralaNews

സ്കൂ​ട്ട​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് അപകടം: ക​ർ​ണാ​ടക സ്വദേശിക്ക് ദാരുണാന്ത്യം

പൂ​വ​ൻ​തു​രു​ത്തി​ൽ താ​മ​സി​ക്കു​ന്ന ക​ർ​ണാ​ടക ഉഡുപ്പി സ്വ​ദേ​ശി​യാ​യ പ്ര​ശാ​ന്ത് ഷെ​ട്ടി(45)​യാ​ണ് മ​രി​ച്ച​ത്

കോ​ട്ട​യം: പ​ള്ള​ത്ത് സ്കൂ​ട്ട​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ഒ​രാ​ൾ മ​രി​ച്ചു. പൂ​വ​ൻ​തു​രു​ത്തി​ൽ താ​മ​സി​ക്കു​ന്ന ക​ർ​ണാ​ടക ഉഡുപ്പി സ്വ​ദേ​ശി​യാ​യ പ്ര​ശാ​ന്ത് ഷെ​ട്ടി(45)​യാ​ണ് മ​രി​ച്ച​ത്.

Read Also : എട്ടുവയസുകാരി മരിച്ചത് ഫോണ്‍ പൊട്ടിത്തെറിച്ചല്ല, പന്നിപ്പടക്കം പൊട്ടിത്തെറിച്ചെന്ന് സൂചന: ഫോറന്‍സിക് റിപ്പോർട്ട്

ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നോ​ടെ പ്ലാ​മൂ​ട് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. എ​തി​ർ ദി​ശ​യി​ലെ​ത്തി​യ സ്കൂ​ട്ട​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ പ്ര​ശാ​ന്തി​ന് മു​ഖ​ത്തും ത​ല​യ്ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​തു​വ​ഴി എ​ത്തി​യ ലീ​ഗ​ൽ മെ​ട്രോ​ള​ജി​യു​ടെ വാ​ഹ​ന​ത്തി​ൽ ഉ​ട​ൻ ത​ന്നെ ഇ​യാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അപകടത്തിൽ ര​ണ്ടാ​മ​ത്തെ സ്കൂ​ട്ട​റി​ലെ യാ​ത്ര​ക്കാ​ര​നും പ​രി​ക്കേ​റ്റിട്ടുണ്ട്.

Read Also : ഗാസയിലെ അൽ-ഷിഫ ആശുപത്രിയിൽ ഹമാസിന്റെ വൻ ആയുധ ശേഖരം; വീഡിയോ പുറത്തുവിട്ട് ഇസ്രായേൽ സൈന്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button