Latest NewsKeralaNews

യാതൊരു പണിയുമില്ലാത്തവര്‍ക്കായി ഈ ചിത്രം സമര്‍പ്പിക്കുന്നു: പ്രിയക്കൊപ്പമുള്ള ചിത്രവുമായി ഗോപി സുന്ദർ

ചിത്രങ്ങള്‍ക്ക് താഴെ അശ്ലീല കമന്റുകളുമായി നിരവധി പേര്‍ എത്തി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദർ. താരത്തിന്റെ സ്വകാര്യ ജീവിതം പലപ്പോഴും വലിയ ചര്‍ച്ചയാവാറുണ്ട്. അടുത്തിടെ സ്വിറ്റ്സര്‍ലൻഡ് യാത്രയില്‍ നിന്നുള്ള ഗോപി സുന്ദറിന്റെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

സഹപ്രവര്‍ത്തകരായ സ്ത്രീകള്‍ക്കൊപ്പമുള്ളതായിരുന്നു ചിത്രങ്ങള്‍ക്ക് താഴെ അശ്ലീല കമന്റുകളുമായി നിരവധി പേര്‍ എത്തി. ഇപ്പോള്‍ അത്തരക്കാര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍.

read also: ക്ഷേത്രങ്ങളില്‍ കാവിക്കൊടി പാടില്ലെന്നു പറയുന്നവര്‍ മറ്റു ആരാധനാ കേന്ദ്രങ്ങളിലെ കൊടി മാറ്റാൻ പറയുമോ: വത്സൻ തില്ലങ്കേരി

മയോനി എന്ന പ്രിയ നായര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ‘മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിലേക്ക് എത്തിനോക്കുന്ന, യാതൊരു പണിയുമില്ലാത്തവര്‍ക്കായി ഈ ചിത്രം സമര്‍പ്പിക്കുന്നു’ – എന്നാണ് ഗോപി സുന്ദര്‍ കുറിച്ചത്. പോസ്റ്റിന് താഴെ നിരവധി പേര്‍ കമന്റുമായി എത്തുന്നുണ്ട്.

ഗായിക അമൃത സുരേഷുമായി വേര്‍പിരിഞ്ഞോ എന്ന സംശയമാണ് പലരും ഉയർത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button