KeralaLatest NewsNews

മണ്ഡല മഹോത്സവത്തിനു തുടക്കം കുറിച്ച് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നട തുറന്നു

ശബരിമല: മണ്ഡല മഹോത്സവത്തിനു തുടക്കം കുറിച്ച് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരിയാണ് നട തുറന്നത്. ശബരിമലയില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

Read Also: സ്വ​കാ​ര്യ​ബ​സി​ൽ നി​ന്നു വീ​ണ് പ​രി​ക്കേ​റ്റ് ചികിത്സയിലായിരുന്ന ക​ണ്ട​ക്ട​ർ മ​രി​ച്ചു

മൂവാറ്റുപുഴ ഏനാനല്ലൂര്‍ പൂത്തില്ലത്ത് മനയില്‍ പി.എന്‍ മഹേഷ് നമ്പൂതിരിയെ ശബരിമല ക്ഷേത്രം മേല്‍ശാന്തിയായും ഗുരുവായൂര്‍ അഞ്ഞൂര്‍ പൂങ്ങാട്ട്മന പി.ജി മുരളി നമ്പൂതിരിയെ മാളികപ്പുറം ക്ഷേത്രം മേല്‍ശാന്തിയായും തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ അവരോധിക്കും.

ഡിസംബര്‍ 27നാണ് മണ്ഡല പൂജ. അന്നു രാത്രി 10ന് നട അടയ്ക്കും. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബര്‍ 30ന് വൈകുന്നേരം നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്. തീര്‍ത്ഥാടനകാലത്തിനു സമാപനം കുറിച്ച് ജനുവരി 20ന് നട അടയ്ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button