KeralaLatest NewsNews

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറിനും സംഘത്തിനും നേരെ വടിവാൾ വീശി ആക്രമണം: കഞ്ചാവ് വിൽപ്പനക്കാരൻ അറസ്റ്റിൽ

തിരുവല്ല: തിരുവല്ല എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറിനും സംഘത്തിനും നേരെ വടിവാൾ ആക്രമണം നടത്തിയ കഞ്ചാവ് വിൽപ്പനക്കാരൻ അറസ്റ്റിൽ. തിരുവല്ല സ്വദേശി ഷിബു തോമസ് ആണ് അറസ്റ്റിലായത്.

Read Also: ‘ഇങ്ങനെയെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എത്രലക്ഷം വ്യാജ ഐഡികാര്‍ഡുകള്‍ ഉണ്ടാക്കും?’- എംവി ഗോവിന്ദൻ

ഇയാളുടെ ആക്രമണത്തിൽ തിരുവല്ല എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബിജു വർഗീസിനും, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ഷിഹാബുദ്ദീനും പരിക്ക് പറ്റിയിരുന്നു.

കോട്ടാലി ഭാഗത്ത് സർക്കിൾ പാർട്ടി നടത്തിയ പരിശോധനയിൽ ശ്രീജു എന്നയാളെ 25 ഗ്രാം കഞ്ചാവുമായി പിടികൂടിയിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്ക് കഞ്ചാവ് നൽകിയ ഷിബു തോമസിന്റെ വീട്ടിൽ എക്‌സൈസ് റെയിഡിന് എത്തിയത്. സിഐയ്ക്ക് വടിവാൾ കൊണ്ടുള്ള വെട്ട് ഏറ്റിട്ടും പിൻമാറാതെ എക്‌സൈസ് സംഘം പ്രതിയെ കീഴ്‌പ്പെടുത്തി പോലീസിന് കൈമാറുകയായിരുന്നു.

Read Also: ഇതൊരു രാഷ്ട്രീയ പരിപാടിയല്ല, കേരളത്തെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ഇതില്‍ അണി ചേരാം: എം.വി ഗോവിന്ദന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button