Latest NewsNewsIndia

കുല്‍ഗാമില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ അന്തിമഘട്ടത്തിലാണെന്നും കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ഡി.എച്ച് പോറ ഏരിയയിലെ സാംനോ മേഖലയില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

Read Also: ജീ​പ്പും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം: ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്

സൈന്യത്തിന്റെ 34 രാഷ്ട്രീയ റൈഫിള്‍സ്, 9 പാരാ (എലൈറ്റ് സ്പെഷ്യല്‍ ഫോഴ്‌സ് യൂണിറ്റ്), പൊലീസ്, സിആര്‍പിഎഫ് എന്നിവയുടെ സംയുക്ത സംഘമാണ് ഭീകരര്‍ക്കെതിരായ ഓപ്പറേഷനില്‍ പങ്കെടുക്കുന്നത്. വ്യാഴാഴ്ച രാത്രിയോടെ സുരക്ഷാസേന ഭീകരരെ വളഞ്ഞിരുന്നു.

ഇന്നലെ രാത്രി വൈകി ഓപ്പറേഷന്‍ അവസാനിപ്പിച്ച സംഘം വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് തെരച്ചില്‍ പുനരാരംഭിച്ചത്. കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് ആയുധങ്ങളും മറ്റു വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button