PathanamthittaKeralaLatest NewsNews

ശബരിമല: തീർത്ഥാടകരുടെ സൗകര്യാർത്ഥം കുമളിയിൽ നിന്ന് പുതിയ സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി

മണ്ഡലകാലം അവസാനിക്കുന്നതുവരെ കുമളി ഡിപ്പോയിൽ നിന്ന് എല്ലാ ദിവസവും പമ്പയിലേക്ക് ബസ് ഉണ്ടാകും

ശബരിമല മണ്ഡലവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുതിയ സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി. തീർത്ഥാടകരുടെ സൗകര്യാർത്ഥം കുമളിയിൽ നിന്ന് പുതിയ സർവീസുകൾ ആരംഭിക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. തീർത്ഥാടകരുടെ പ്രധാന ഇടത്താവളം കൂടിയാണ് കുമളി. നിലവിൽ, കുമളിയിൽ നിന്ന് ശബരിമലയിലേക്ക് 12 പ്രത്യേക സർവീസുകളാണ് ഒരുക്കിയിരിക്കുന്നത്. നിലവിലുള്ള സർവീസുകളെ ബാധിക്കാത്ത തരത്തിലാണ് പ്രത്യേക സർവീസുകൾ പ്രവർത്തിക്കുകയെന്ന് കെഎസ്ആർടിസി അറിയിച്ചു.

മണ്ഡലകാലം അവസാനിക്കുന്നതുവരെ കുമളി ഡിപ്പോയിൽ നിന്ന് എല്ലാ ദിവസവും പമ്പയിലേക്ക് ബസ് ഉണ്ടാകും. ഒരാൾക്ക് 232 രൂപയാണ് ടിക്കറ്റ് നിരക്ക്. ബസിൽ യാത്രക്കാർ നിറയുന്നതിന് അനുസരിച്ചാണ് ഡിപ്പോയിൽ നിന്ന് പുറപ്പെടുക. അതേസമയം, മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് 3 ബസുകൾ കൂടി അധികമായി എത്തുന്നതാണ്. ഇതോടെ, പമ്പ സർവീസിനുള്ള ആകെ ബസുകളുടെ എണ്ണം 15 ആയി ഉയരും. തിരക്ക് വർദ്ധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സർവീസുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. നിലവിൽ, സർവീസുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനായി കുമളി ടൗണിലെ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

Also Read: അശ്ലീല ഉള്ളടക്കം നീക്കണം: മൂന്ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നോട്ടീസ് അയച്ച് കേന്ദ്രസര്‍ക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button