KeralaLatest NewsNews

പൂജാ ബമ്പര്‍ നറുക്കെടുപ്പിന് ആറു നാള്‍ കൂടി: ഇത്തവണ 10 അല്ല, 12 കോടി – കോടിപതിയെ 22-ന് അറിയാം

അഞ്ചു നാളുകള്‍ക്കപ്പുറം 12 കോടി മഹാഭാഗ്യം മാടിവിളിക്കുന്നത് ഒരു ഭാഗ്യവാനേയോ ഭാഗ്യവതിയേയോ? അതോ ഷെയറിട്ട് ടിക്കറ്റ് വാങ്ങുന്ന സൗഹൃദങ്ങള്‍ക്കോ? തല വര മാറ്റുന്ന സമയം ശരിയാണോയെന്ന് 22-ാം തീയതി ഉച്ചയ്ക്ക് രണ്ടു മണിക്ക് അറിയാം. ഒന്നാം സമ്മാന വിജയിക്കൊപ്പം ഏജന്റിനെയും കോടിപതിയാക്കുന്ന ഈ വര്‍ഷത്തെ പൂജാ ബമ്പര്‍ നറുക്കെടുപ്പ് സൃഷ്ടിക്കുന്നത് രണ്ടാം സമ്മാനാര്‍ഹരാകുന്ന നാല് കോടിപതികളെക്കൂടിയാണ്. നവംബർ 22 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് നറുക്കെടുപ്പ് നടക്കും.

കഴിഞ്ഞവർഷം 10 കോടിയായിരുന്നു പൂജാ ബമ്പറിന്‍റെ ഒന്നാം സമ്മാനമെങ്കിൽ ഈ വർഷം 12 കോടിയാണ് ഭാഗ്യവാനെ തേടിയെത്തുക. രണ്ടാം സമ്മാനം നാല് കോടിപതികളെയാണ് സൃഷ്ടിക്കുക. 300 രൂപ മുടക്കിൽ കോടിപതിയാകാൻ ഭാഗ്യാന്വേഷികൾ എത്തിയതോടെ മികച്ച പ്രതികരണമാണ് ലോട്ടറിയ്ക്ക് ലഭിച്ചത്. വിപണിയില്‍ ഇറക്കിയിട്ടുള്ള ടിക്കറ്റുകളില്‍ 16.11.2023 വൈകുന്നേരം നാലു മണി വരെയുള്ള കണക്ക് അനുസരിച്ച് മുപ്പത്തിയൊന്ന് ലക്ഷത്തി മുപ്പതിനായിരം (31,30,000) ടിക്കറ്റുകളാണ് വിറ്റുപോയത്.

10 ലക്ഷം വീതം സമ്മാനം നല്‍കി 10 പേരെ ലക്ഷാധിപതികളാക്കുന്ന (ഓരോ പരമ്പരയിലും രണ്ട് വീതം) മൂന്നാം സമ്മാനവും അഞ്ച് പരമ്പരകള്‍ക്ക് മൂന്നു ലക്ഷം വീതം നല്‍കുന്ന നാലാം സമ്മാനവും അഞ്ചാം സമ്മാനമായി അഞ്ച് പരമ്പരകള്‍ക്ക് രണ്ടു ലക്ഷം വീതവും നല്‍കുന്ന വിധത്തിലാണ് സമ്മാനഘടന. ആറ് മുതല്‍ ഒന്‍പതു വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 1000, 500, 300 രൂപയും നല്‍കും.
ജെ.എ, ജെ.ബി, ജെ.സി, ജെ.ഡി, ജെ.ഇ സീരീസുകളിലാണ് ടിക്കറ്റ് വില്‍പ്പന. കേരള സംസ്ഥാന ഭാഗ്യക്കുറി വില്‍പ്പന ഏജന്റുമാരും ലോട്ടി കച്ചവടക്കാരും വഴി നേരിട്ടാണ്. ഓണ്‍ലൈന്‍, വ്യാജ ടിക്കറ്റുകളില്‍ വഞ്ചിതരാകരുത്. നറുക്കെടുപ്പ് ഫലം www.statelottery.kerala.gov.in ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button