Latest NewsNewsBusiness

ഇനി വെനസ്വേലേ എണ്ണയുടെ കാലം! ഇന്ത്യയ്ക്കായി ഒരുക്കുന്നത് വമ്പൻ ഡിസ്കൗണ്ടുകൾ, റഷ്യയ്ക്ക് തിരിച്ചടി സൃഷ്ടിക്കാൻ സാധ്യത

ആഭ്യന്തര ഉപഭോഗത്തിനുള്ള ക്രൂഡോയിലിന്റെ ഏകദേശം 90 ശതമാനം വരെ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ

എണ്ണ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് പ്രത്യേക ഡിസ്കൗണ്ടുകൾ ഒരുക്കാൻ ഒരുങ്ങി വെനസ്വേലേ. ലാറ്റിൻ അമേരിക്കൻ രാഷ്ട്രമായ വെനസ്വേലേയുടെ ക്രൂഡോയിൽ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് അമേരിക്ക പിൻവലിച്ചതോടെയാണ് ഇന്ത്യയ്ക്ക് മുന്നിൽ വമ്പൻ ഡിസ്കൗണ്ടുമായി വെനസ്വേലേ എത്തിയിരിക്കുന്നത്. നിലവിൽ, റഷ്യ നൽകുന്നതിനേക്കാൾ 10 ഡോളർ അധിക ഡിസ്കൗണ്ട് ഇന്ത്യയ്ക്ക് നൽകാമെന്നാണ് വെനസ്വേലേയുടെ വാഗ്ദാനം. ഇത്, ക്രൂഡോയിൽ വാങ്ങൽ ചെലവിൽ ഇന്ത്യയ്ക്ക് വലിയ രീതിയിലുള്ള ലാഭം കൈവരിക്കാൻ സഹായിക്കുന്നതാണ്.

ഇന്ത്യയ്ക്ക് ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചതോടെ, വെനസ്വേലേൻ എണ്ണ വൻ തോതിൽ രാജ്യത്തേക്ക് ഒഴുകാനുള്ള കളമാണ് ഒരുങ്ങുന്നത്. ആഭ്യന്തര ഉപഭോഗത്തിനുള്ള ക്രൂഡോയിലിന്റെ ഏകദേശം 90 ശതമാനം വരെ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ക്രൂഡോയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യയ്ക്ക് പരിധിയിലധികം വിദേശ നാണ്യം ചെലവഴിക്കേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. വെനസ്വേലേ കൂടുതൽ ഡിസ്കൗണ്ടുകൾ നൽകുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ക്രൂഡോയിൽ വിലയിൽ ഓരോ ഡോളർ കുറയുമ്പോഴും, കറന്റ് അക്കൗണ്ട് കമ്മിയിൽ ഏകദേശം 140 കോടി ഡോളറിന്റെ ആശ്വാസം നേടാൻ ഇന്ത്യയ്ക്ക് സാധിക്കും.

Also Read: വായ്നാറ്റമകറ്റാൻ കല്‍ക്കണ്ടവും പെരുംജീരകവും

ഇന്ത്യയിലേക്ക് വെനസ്വേലേൻ എണ്ണ ഇറക്കുമതി ചെയ്യുന്നത് റഷ്യയ്ക്ക് തിരിച്ചടി സൃഷ്ടിച്ചേക്കാമെന്നാണ് വിലയിരുത്തൽ. യുക്രെയ്ൻ-റഷ്യ യുദ്ധ പശ്ചാത്തലത്തിൽ, റഷ്യൻ എണ്ണയ്ക്ക് അമേരിക്കയും യൂറോപ്പും വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയിലേക്കും ചൈനയിലേക്കുമാണ് റഷ്യൻ എണ്ണ കൂടുതൽ കയറ്റുമതി ചെയ്തത്. നിലവിൽ, 40 ശതമാനം വിഹിതവുമായി ഇന്ത്യയിലേക്ക് ഏറ്റവും അധികം ക്രൂഡോയിൽ ലഭ്യമാക്കുന്ന രാജ്യമാണ് റഷ്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button