Latest NewsNewsBusiness

ഡിജിറ്റൽ വായ്പകൾ നൽകേണ്ട! ബജാജ് ഫിനാൻസിന് കർശന നിർദ്ദേശവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

വായ്പ കരാറുമായി മുന്നോട്ടുപോകാൻ ഒരു സ്റ്റാൻഡേർഡ് കീ ഫാക്ട് സ്റ്റേറ്റ്മെന്റ് സ്ഥാപനങ്ങൾ നൽകേണ്ടതുണ്ട്

ബജാജ് ഫിനാൻസിന്റെ ഡിജിറ്റൽ വായ്പ സംവിധാനങ്ങൾക്കെതിരെ കർശന നടപടിയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഡിജിറ്റൽ വായ്പ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്നാണ് റിസർവ് ബാങ്കിന്റെ നടപടി. ബജാജ് ഫിനാൻസിന്റെ രണ്ട് വായ്പ ഉൽപ്പന്നങ്ങളായ ഇകോം, ഇൻസ്റ്റ ഇഎംഐ കാർഡ് എന്നിവ മുഖാന്തരമുള്ള വായ്പകളുടെ അനുമതിയും, വിതരണവും ഉടനടി നിർത്താൻ റിസർവ് ബാങ്ക് നിർദ്ദേശിച്ചു. ഈ രണ്ട് പ്ലാറ്റ്ഫോമുകൾക്ക് കീഴിലുള്ള വായ്പക്കാർക്ക് സ്റ്റാൻഡേർഡ് കീ ഫാക്ട് സ്റ്റേറ്റ്മെന്റ് നൽകാത്തതിനെ തുടർന്നാണ് ആർബിഐയുടെ നടപടി.

ആർബിഐയുടെ മാനദണ്ഡങ്ങൾ അനുസരിച്ച്, വായ്പ കരാറുമായി മുന്നോട്ടുപോകാൻ ഒരു സ്റ്റാൻഡേർഡ് കീ ഫാക്ട് സ്റ്റേറ്റ്മെന്റ് സ്ഥാപനങ്ങൾ നൽകേണ്ടതുണ്ട്. ഇത് ഉപഭോക്താക്കളുമായി പങ്കിടേണ്ടത് നിർബന്ധമാണ്. ഇതിൽ വായ്പയുടെ അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടെ വാർഷിക ശതമാന നിരക്ക്, റിക്കവറിയുടെ നിബന്ധനകളും വ്യവസ്ഥകളും, കാലയളവ്, പരാതിയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദേശങ്ങൾ എന്നിവ ഉണ്ടാകും. അതേസമയം, സ്റ്റാൻഡേർഡ് കീ സ്റ്റേറ്റ്മെന്റിൽ പരാമർശിച്ചിട്ടില്ലാത്ത ഏതെങ്കിലും ചാർജോ, ഫീസോ വായ്പക്കാരനിൽ നിന്ന് ഈടാക്കാൻ പാടില്ല.

Also Read: മുഖം കണ്ടാല്‍ പ്രായം തോന്നാതിരിക്കാൻ പതിവായി കഴിക്കാം ഈ പഴങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button