KeralaLatest NewsNews

മതേതരത്വത്തിന്റെ പ്രതീകമാണ് ശബരിമല എന്ന് മന്ത്രി കെ. രാധാകൃഷ്ണൻ

പത്തനംതിട്ട: ശബരിമല മതേതരത്വത്തിന്റെ പ്രതീകമാണെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. എല്ലാവരും ഒന്നു ചേരുന്ന സ്ഥലം ആയതിനാൽ ഇന്നത്തെ കാലത്ത് ശബരിമലക്ക് വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെണിവെച്ച് പിടിക്കുക എന്നുള്ള സ്വഭാവം മാറണമെന്നും തുറന്ന മനസ്സോടുകൂടി എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. മനുഷ്യർ തമ്മിലുള്ള ഒരുമ വളർത്തിയെടുക്കുന്നതായിരിക്കണം ഈ തീർത്ഥാടനം എന്നും മന്ത്രി വ്യക്തമാക്കി.

ഇത്തവണ കൂടുതൽ തീർത്ഥാടകരെ പ്രതീക്ഷിയ്ക്കുന്നതായും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ഇതര സംസ്ഥാന ഭക്തർക്ക് കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ശബരിമല മതേതര തീർത്ഥാടന കേന്ദ്രമാണെന്നും ശബരിമലയുടെ പ്രസക്തി വർദ്ധിച്ചിരിയ്ക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ മുഴുവൻ ക്ഷേത്രങ്ങളും തീർത്ഥാടർക്ക് സൗകര്യങ്ങൾ നൽകുന്നതിനായി ഇതര മത ദേവാലയങ്ങളിലും ക്രമീകരണം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീര്‍ത്ഥാടകരുടെ യാത്രാ സൗകര്യത്തിനായി പ്രത്യേക സര്‍വീസുകള്‍ ആരംഭിച്ചതായി കെഎസ്ആര്‍ടിസി അറിയിച്ചു. തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമായ കുമളിയില്‍ 12 കെഎസ്ആര്‍ടിസി ബസുകളാണ് ഒരുക്കിയിരിക്കുന്നത്. നിലവിലുള്ള സര്‍വീസുകളെ ബാധിക്കാത്ത വിധത്തിലാകും പ്രത്യേക സര്‍വീസുകള്‍ പ്രവര്‍ത്തിക്കുക. മണ്ഡലകാലത്തുടനീളം കുമളി ഡിപ്പോയില്‍ നിന്ന് എല്ലാ ദിവസവും പമ്പ ബസ് ഉറപ്പുവരുത്തും. 232 രൂപയാണ് ടിക്കറ്റ് നിരക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button